ജാമിയ മിലിയ വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചു; പൊലീസ്‌ അക്രമത്തിനെതിരെ സുപ്രീംകോടതി കേസെടുക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

ജാമിയ മിലിയ വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചു; പൊലീസ്‌ അക്രമത്തിനെതിരെ സുപ്രീംകോടതി കേസെടുക്കണം

ന്യൂഡൽഹി> ജാമിയ അലിഗഡ് സര്വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിനെതിരെ വിദ്യാർഥികൾ ഇന്നും തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം പൊലീസ് മർദ്ദിച്ച വിദ്യാർഥികൾ ഷർട്ട്ധരിക്കാതെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. .

വിദ്യാർഥികളെ തല്ലിചതച്ച പൊലീസിനെതിരെ സുപ്രീംകോടതിയില് ഹര്ജി നൽകി. ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്വർക്കാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.

മുതിര്ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ജാമിയ മിലിയ സംഘര്ഷം സുപ്രീംകോടതിയില് ഉന്നയിച്ചു. രാജ്യത്താകെ, വിശേഷിച്ചു ജാമിയയിൽ വിദ്യാർഥികൾക്ക് എതിരെ ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ദിരാ ജയ്സിംഗ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Pq8FNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages