തിരുവനന്തപുരം > ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താനായില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ കൊടി ഉയർത്താനെത്തിയപ്പോളാണ് കയറിൽ കുടുങ്ങി കൊടി ഉയരാതെയായത്. സേവാദൾ പ്രവർത്തകരാണ് പതാകയും മറ്റും സജ്ജീകരിച്ചിരുന്നത്. മാധ്യമങ്ങൾ തയ്യാറായി നിന്ന് മിനുട്ടുകൾ കഴിഞ്ഞിട്ടും കൊടി ഉയർത്താൻ പറ്റാതായതോടെ നേതാക്കൾ ക്ഷുഭിതരായി. സേവാദൾ പ്രവർത്തകരെ ശകാരിച്ചശേഷം നേതാക്കൾ ആസ്ഥാനത്തിന് അകത്തേക്ക് പോകുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Q1KyVe
via IFTTT
No comments:
Post a Comment