തിരുവനന്തപുരം > കെഎസ്ആർടിസി പുനരുദ്ധാരണത്തിന് സർക്കാർ ത്രികക്ഷി കരാർ നിർദേശം മുന്നോട്ട്വച്ചു. മാനേജ്മെന്റും ജീവനക്കാരും സർക്കാരും കരാറിൽ പങ്കാളികളാവും. ജനുവരിയിലെ ശമ്പളം അഞ്ചാംതീയതിക്കകം നൽകുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷ സംഘടനകൾ സമരം പിൻവലിച്ചു. കെഎസ്ആർടിസി ജീവനക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തും. കിഫ്ബിയിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ZwLxQH
via IFTTT
No comments:
Post a Comment