പൗരത്വഭേദഗതി നിയമം ഉടനെ റദ്ദുചെയ്യണം: കേരള നിയമസഭ പ്രമേയം പാസാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 30, 2019

പൗരത്വഭേദഗതി നിയമം ഉടനെ റദ്ദുചെയ്യണം: കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം> പൗരത്വഭേദഗതി നിയമം എത്രയും വേഗം റദ്ദുചെയ്യണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി.കേന്ദ്രസർക്കാരിന് ഒരു ഓർഡിനൻസിലൂടെ നിയമം പെട്ടെന്ന് റദ്ദാക്കാമെന്നും രാജ്യത്തെ ജനങ്ങളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് അതിനുള്ള നടപടിയെടുക്കണമെന്നും പ്രമേയത്തിൽ നടന്ന ചർച്ചക്ക് സമാപനം കുറിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭ പ്രമേയം പാസാക്കിയതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ നിയമസഭയാണ് കേരളത്തിന്റെത്. നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് പ്രമേയം പാസാക്കിയത്. ഏക ബിജെപി അംഗമൊഴികെ സഭ പൂർണമായും പ്രമേയത്തെ പിന്തുണച്ചു. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർടികൾ ഉണ്ട് . ആ ഗണത്തിൽ പെടുന്ന പാർടിയല്ല ബിജെപി. അവർ ആർഎസ്എസ് എന്ന സംഘടനയുടെ ആശയത്തെ അംഗീകരിച്ചവരാണ്. ആർഎസ്എസിന്റെ ആശയം ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ ആശയമാണ്. അവരുടെ സംഘടനാ രൂപം മുസോളിനിയുടെയാണ്. അത്തരം ആശയം സ്വീകരിച്ചവരുടെ നേതൃത്വം അംഗീകരിച്ച ബിജെപി അധികാരം ലഭിച്ചപ്പോൾ നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടകളാണ്.

സംഘപരിവാറിന്റെ അജണ്ട ഇന്ത്യയില് ബഹുഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാം കിട പൗരന്മാരായി ആന്തരീക ഭീഷണികളായും പ്രഖ്യാപിച്ച് തകര്ക്കുന്നതാണ്. ഇതിനെ നാം ഒന്നിച്ച് എതിർത്തില്ലെങ്കിൽ കുടുതൽ അപകടത്തിലേക്കാകും രാജ്യം നീങ്ങുക. ഈ അജണ്ടയാണ് പൗരത്വപ്രശ്നത്തില് ഉയര്ന്നുവരുന്നത്. ഇത് എതിര്ത്തില്ലെങ്കില് ഇത്തരം അജണ്ടകള് ഒന്നൊന്നായി നമ്മുടെ നാട്ടില് രൂപപ്പെടും. അത് തിരിച്ചറിഞ്ഞ് ഇടപെടാനാവണം. മതനിരപേക്ഷത നിലനിൽത്താൻ പൗരത്വഭേദഗതി നിയമത്തിനെതിരെ അണിനിരക്കണം.

മുത്തലാഖിലും ജമ്മുകാശ്മീർ വിഷയത്തിലും ഒരു വിഭാഗത്തെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ നാം കണ്ടതാണ്.പൗരത്വ ഭേദഗതി നിയമത്തിലും ലക്ഷ്യം അതുതന്നെ യാണ്. എല്ലാ വിഭാഗത്തിലും പെടുന്നവരുടെ വിവാഹമോചനകേസുകൾ സിവിൽ നിയമപരിധിയിൽ വരുമ്പോൾ മുത്തലാഖിലൂടെ ഒരു വിഭാഗത്തിന് മാത്രം അത് ക്രിമിനൽ പരിധിയിൽ പെടുന്നു.

നമ്മുടെ രാജ്യത്ത് . 13 സംസ്ഥാനങ്ങൾക്ക് സവിശേഷ അധികാരം ഉണ്ട്.എന്നാൽ ജമ്മുകാശ്മീരിന്റെ ആ സവിശേഷ അധികാരംമാത്രം നടപടി. റദ്ദാക്കി. എന്തും ചെയ്യാമെന്ന അവസ്ഥയാണ്.നിലവിലുള്ളത്. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് അവരുടെ 370വകുപ്പ്പ്രകാരുമുള്ള സവിശേഷ അധികാരം എടുത്ത് മാറ്റുമ്പോൾ മണിപ്പൂരിന് ഐപിഎൽ നൽകി അധികാരം നൽകുകയാണ്. മതപരമായ വിവേചനം ഇവിടെയെല്ലാം കാണാം.

പൗരത്വ ഭേദഗതി നേരത്തെ ഉണ്ടാകുന്ന ഘട്ടത്തില് പ്രതിഷേധം ഉയരാതിരുന്നത് ഇത്തരം അജണ്ടകളുടെ ഭാഗമായല്ല. അത് രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ്. 1955 ലാണ് പൗരത്വനിയമം രാജ്യത്തുണ്ടാകുന്നത്. ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങള് സ്വാംശീകരിച്ചുകൊണ്ടാണ് അത് നിലവില് വന്നത്. പില്ക്കാലത്ത് ചില ഭേദഗതികള് ഉണ്ടായി. 1985 ലും 2004 ലും 2005 ലും ആയിരുന്നു അത്.

1985ല് ആസ്സാം അക്കോര്ഡില് അനുസൃതമായ മാറ്റങ്ങള് വരുത്താനാണ് ഭേദഗതി ഉണ്ടായിരുന്നത്.2004ല് വിദേശികള്ക്ക് പൗരത്വം നല്കുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനായിരുന്നു.2005 ല് ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യന് വംശജരായ വിദേശികള്ക്ക് ഇന്ത്യന് പൗരത്വം നല്കുന്നതിനായിരുന്നു.
എന്നാല് ഈ ഭേദഗതികളിലൊന്നും മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലിക അവകാശം ലംഘിക്കുന്നതിന്റെ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. അതിനാല് ഈ ഭേദഗതികള്ക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നില്ലെന്നും പിണറായി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MJ1m1v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages