വലയ സൂര്യഗ്രഹണം ഇന്ന്‌; രാവിലെ എട്ട്‌ മുതൽ ദൃശ്യമാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

വലയ സൂര്യഗ്രഹണം ഇന്ന്‌; രാവിലെ എട്ട്‌ മുതൽ ദൃശ്യമാകും

തിരുവനന്തപുരം> വലയ സൂര്യഗ്രഹണമെന്ന ആകാശവിസ്മയം 26ന് രാവിലെ എട്ടുമുതൽ 11 വരെ. 9.26നും 9.30നും ഇടയിലാണ് പൂർണഗ്രഹണം. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളില് പൂർണ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില് ഭാഗിക ഗ്രഹണവും ദൃശ്യമാകും.

ആദ്യം ദൃശ്യമാകുന്നത് കാസർകോട് ചെറുവത്തൂരിലെ കാടാങ്കോട്ടാണ്. കേരളത്തിൽ എല്ലായിടത്തും സൂര്യന്റെ 87 മുതൽ 93 ശതമാനംവരെ മറയും.

കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ കോളേജ് മൈതാനം, നാദാപുരം പുറമേരി കടത്തനാട് രാജാ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ നിരീക്ഷണകേന്ദ്രങ്ങള് സജ്ജമാക്കിയിട്ടുണ്ടെന്ന് സയന്റിഫിക് ഓഫീസർ സിറിൽ കെ ബാബു അറിയിച്ചു. നിരവധിപേർ ഗ്രഹണം കാണാനായി അവിടെ എത്തിചേർന്നിട്ടുണ്ട്.

നാൽപ്പതിനായിരം പേർക്ക് രാവിലെ ഏഴ് മുതൽ 11 വരെ സൂര്യഗ്രഹണം കാണാന് സൗകര്യമുണ്ട്.
തത്സമയ ദൃശ്യം പ്രോജക്ട് ചെയ്യും. ശാസ്ത്ര വിദഗ്ധരുടെ ക്ലാസും ഉണ്ടാകും. 2010 ജനുവരി 15ന് ആയിരുന്നു മുമ്പ് വലയഗ്രഹണം ദൃശ്യമായത്. 2031 മെയ് 21ന് ആയിരിക്കും കേരളത്തിൽ ഈ നൂറ്റാണ്ടിലെ അവസാന ഗ്രഹണം.

നഗ്നനേത്രംകൊണ്ട് നോക്കരുത്
നഗ്നനേത്രംകൊണ്ട് ഗ്രഹണം നീരീക്ഷിക്കരുത്. ടെലിസ്കോപ്പിലൂടെയും നേരിട്ട് നോക്കരുത്. അംഗീകൃത ഫിൽട്ടർ ഉപയോഗിച്ചും പ്രൊജക്ഷൻ സംവിധാനം ഉപയോഗിച്ചും സോളാർ ഫിൽറ്റർ, സോളാർ കണ്ണട, പിൻഹോൾ ക്യാമറ, വെൽഡിങ് കണ്ണടകൾ തുടങ്ങിയവ ഉപയോഗിച്ചും നിരീക്ഷിക്കാം.

സൂര്യഗ്രഹണം
ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നത് മൂലം സൂര്യബിംബം മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലുള്ള വ്യതിയാനങ്ങൾ മൂലം ഗ്രഹണസമയത്ത് ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തെക്കാൾ ചെറുതായിരിക്കും. അതിനാൽ സൂര്യൻ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക.

സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ വലയഗ്രഹണത്തിന്റെ പൂർണമായ ദൃശ്യം കാണാനാവും.



from Kerala || Deshabhimani ​Online ​News https://ift.tt/2ETPXr6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages