17 ലെ ഹർത്താലാഹ്വാനം നിയമവിരുദ്ധം; നേതാക്കൾക്കെതിരെ നടപടിയെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

17 ലെ ഹർത്താലാഹ്വാനം നിയമവിരുദ്ധം; നേതാക്കൾക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം>പൗരത്വ ഭേദഗതി ബിൽ പിൽവലിക്കണമെന്നാവശ്യപ്പെട്ട് ചിലസംഘടനകൾ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ നിയമവിരുദ്ധമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഹർത്താൽ നടത്തുന്ന സംഘടനകൾ 7 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തിലുള്ള നോട്ടീസ് നാളത്തെ ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനകൾ നൽകിയിട്ടില്ല. അതിനാൽ ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ അതിന്റെ എല്ലാ ഉത്തരവാദിത്വവും ആ സംഘടനകളുടെ നേതാക്കൾക്കായിരിക്കും. കഷ്ടനഷ്ടങ്ങൾക്ക് നേതാക്കളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

നാളെ സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളെ ഹർത്താൽ ബാധിച്ചാൽ അതിനും ഹർത്താലാഹ്വാനം ചെയ്യുന്ന നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു.

എസ്ഡിപിഐ , വെൽഫെയർ പാർടി, ബിഎസ്പി, കേരള മുസ്ലീം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആർഎം, ജമാ അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തൂർ ഉലമ, തുടങ്ങിയ പ്രസ്ഥാനങ്ങൾ സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്



from Kerala || Deshabhimani ​Online ​News https://ift.tt/2Ek73OF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages