ബെഫി സംസ്ഥാന വാഹനജാഥ ജനുവരി 1 മുതൽ 6 വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

ബെഫി സംസ്ഥാന വാഹനജാഥ ജനുവരി 1 മുതൽ 6 വരെ

കൊച്ചി > ജനുവരി എട്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന സന്ദേശമുയർത്തി, പണിയെവിടെ പണമെവിടെ എന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നുമുതൽ ആറ് വരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വാഹന ജാഥകൾ സംസ്ഥാനമാകെ പ്രചരണം നടത്തും. ദക്ഷിണമേഖലാ ജാഥ ജനുവരി ഒന്നിന് ഇടുക്കിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രനും ഉത്തരമേഖലാ ജാഥ വയനാട് കൽപ്പറ്റയിൽ സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിനും ഉദ്ഘാടനം ചെയ്യും. ജനുവരി രണ്ട് മുതൽ ജാഥകൾ പ്രയാണമാരംഭിക്കും.

ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ ക്യാപ്ടനായ ദക്ഷിണ മേഖലാജാഥ ജനുവരി രണ്ടിന് രാവിലെ 7.30 ന് എറണാകുളം അംബലമുകൾ ബിപിസിഎൽ സമര വേദിയിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജാഥ പര്യടനം നടത്തും. ജനറൽ സെക്രട്ടറി എസ് എസ് അനിൽ നയിക്കുന്ന ഉത്തരമേഖല ജാഥ രണ്ടിന് കാഞ്ഞങ്ങാട് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജാഥ പര്യടനം നടത്തും.

അതിഗുരുതരമായ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ജനതയെ ഭിന്നിപ്പിക്കുന്ന കേന്ദ്രനയങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ജാഥയോടൊപ്പം ഒരു കലാജാഥയും സംസ്ഥാനമാകെ സഞ്ചരിക്കും. സമ്പദ് മേഖലയിലെ പ്രതിസന്ധിയും ജനുവരി 8 പണിമുടക്കിന്റെ പ്രാധാന്യവും ഉൾക്കൊള്ളിച്ച "പോരാട്ടങ്ങൾ ഈ നാടിന് വേണ്ടി ' എന്ന പുസ്തകവും ഒരു ലഘുലേഖയും ജാഥയിൽ വിതരണം ചെയ്യും. ബെഫി വാഹനജാഥ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളും വർഗ്ഗ ബഹുജന ട്രേഡ് യൂണിയൻ സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2tdcM6q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages