തിരുവനന്തപുരം > കുട്ടികളുടെ വിരലിൽ നിന്ന് രക്തം ചിന്തിച്ച് ‘സത്യം' എന്നെഴുതിച്ചതായുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി സുരേഷ് സ്വമേധയാ കേസെടുത്തു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സൺഡേ സ്കൂൾ പ്രാർഥന കൂട്ടായ്മയിലാണ് സംഭവം. പള്ളിത്തർക്കത്തിന്റെ പേരിൽ വിളിച്ചു കൂട്ടിയ പ്രതിഷേധ കൂട്ടായ്മയിൽ ചില കുട്ടികൾ സൂചിമുന കുത്തി വിരലിൽ മുറിവുണ്ടാക്കി പൊടിഞ്ഞ ചോര കൊണ്ട് സത്യം എന്ന് പേപ്പറി എഴുതുകയായിരുന്നു എന്നാണ് വാർത്ത.
18 വയസ്സിനു താഴെയുള്ളവർ ആണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി, കലക്ടർ, ജില്ല ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടിയതായും ചെയർമാൻ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/31ZQwZs
via IFTTT
No comments:
Post a Comment