ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 5, 2019

ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി

ഇ വാർത്ത | evartha
ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി

കൊച്ചി: ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ അതൃപ്തി അറിയിച്ച് ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ബിജെപി അതിലൊന്നും ഇടപെടാന്‍ തയ്യാറായില്ല. അരൂര്‍ സീറ്റ് ഉപേക്ഷിച്ചിട്ടും ബിജെപി, ബിഡിജെഎസിന് വില കൊടുത്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

ഉന്നയിച്ച ആവശ്യങ്ങളൊന്നും ബിജെപി പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂര്‍ സീറ്റ് ഉപേക്ഷിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം അതിനെ കാര്യമായി എടുത്തില്ല. മാത്രമല്ല ബിഡിജെഎസ് ഉപേക്ഷിച്ച അരൂര്‍ സീറ്റിലേക്ക് പെട്ടെന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ബിജെപി കേന്ദ്ര നേതൃത്വവും ഇക്കാര്യങ്ങളില്‍ ഇടപെട്ടില്ല. അരൂര്‍ സീറ്റ് ഉപേക്ഷിച്ചെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പംതന്നെ നില്‍ക്കുമെന്ന് ബിഡിജെഎസ് അറിയിച്ചെങ്കിലും ആ വാക്കിന് ബിജെപി നേതൃത്വം അല്‍പം പോലും പ്രാധാന്യം നല്‍കിയിട്ടുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/35dN6Fl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages