യൂട്യൂബില്‍ കമന്റുകള്‍ക്കായി പുതിയ ഫീച്ചര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 5, 2019

യൂട്യൂബില്‍ കമന്റുകള്‍ക്കായി പുതിയ ഫീച്ചര്‍

ഇ വാർത്ത | evartha
യൂട്യൂബില്‍ കമന്റുകള്‍ക്കായി പുതിയ ഫീച്ചര്‍

കമന്റുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ് . കമന്റുകള്‍ മോണിറ്റര്‍ ചെയ്യാന്‍ സൗകര്യം നല്‍കുന്ന സെര്‍ച്ച് ഫില്‍ട്ടര്‍ സംവിധാനമാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഇതിലൂടെ ഒരു യൂസര്‍ക്ക് തങ്ങളുടെ വീഡിയോയില്‍ വരുന്ന കമന്റുകള്‍ തെരഞ്ഞെടുത്ത് മറുപടി നല്‍കാന്‍ സാധിക്കും. അതോടൊപ്പം തന്നെ ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന കമന്റ്, സബ്‌സ്‌ക്രൈബറുടെ എണ്ണം, സബ്‌സ്‌ക്രൈബേര്‍സിന്റെ സ്റ്റാറ്റസ് എന്നിവ വച്ച് മറുപടി നല്‍കുവാനുള്ള സൗകര്യങ്ങളും ലഭിക്കും.

പുതിയ സൗകര്യം ലഭ്യമാക്കാന്‍ യൂട്യൂബ് സ്റ്റുഡിയോയില്‍ പേജിന്റെ മുകള്‍ വശത്തായി കമന്റ് ടാബ് എടുത്ത് ഇടത് മെനുവില്‍ നിന്നും ഫില്‍ട്ടര്‍ ബാര്‍ എടുക്കാവുന്നതാണ്. സ്ട്രീമിംഗ് രംഗത്ത് വളര്‍ന്നുവരുന്ന എതിരാളികളെ നേരിടുന്നതിന്റെ ഭാഗമായി ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുന്നതും, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഫീച്ചറുകളാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/31WoNtO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages