വയനാട്ടിൽ സിപിഐ എം നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 15, 2019

വയനാട്ടിൽ സിപിഐ എം നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മാനന്തവാടി > സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി കെ സി മണി(44) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റർ ഗാർഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ 6 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി പാന്റ് എന്റർപ്രൈസസിനകത്ത് വച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാന മണിയെ അടിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ പാന്റ് എൻറർ പ്രൈസസിലെ ജീവനക്കാരൻ പ്രദേശവാസികളെ വിളിച്ച് കൂട്ടി ചെന്ന് നോക്കുമ്പോളാണ് പരിക്കേറ്റ നിലയിൽ മണിയെ കണ്ടത്.അപ്പപ്പറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കയറി, അവിടെ  നിന്ന് ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണപ്പെടുകയായിരുന്നു.

ആക്കൊല്ലി പുതിയ കോവിലകം മരിയ വിന്റർഗാർഡൻ 23 വർഷമായി വാച്ചറായിരുന്നു. ചങ്കുമൂല സാരംഗ് നിവാസിൽ ചാമിയാർ ന്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ അനിത ,മക്കൾ സാരംഗ്, സായുജ് സഹോദരങ്ങൾസിദ്ധു സുനിൽ, അംബുജാക്ഷി, സുമിത്ര, സരിത.

അപ്പപ്പാറ ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണപ്പെടുകയായിരുന്നു. ഡിവൈ എഫ് ഐ തിരുനെല്ലി മേഖല സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു. സി പി ഐ എം തിരുനെല്ലി ലോക്കൽ സെക്രട്ടറിയായിരുന്ന ഇദ്ധേഹം നിലവിൽ സി പി ഐ എം  തിരുനെല്ലി ലോക്കൽ കമ്മിറ്റി അംഗവും അപ്പപ്പാറ ക്ഷീരസംഘം പ്രസിഡൻറുമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/33rninw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages