മാർക്കും അദാലത്തുമായി ബന്ധമില്ല: എം.ജി സർവകലാശാല വി.സി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 15, 2019

മാർക്കും അദാലത്തുമായി ബന്ധമില്ല: എം.ജി സർവകലാശാല വി.സി

കോട്ടയം > അദാലത്ത്‌ സംഘടിപ്പിക്കുന്നത്‌ ഫയലുകൾ തീർപ്പാക്കാൻ മാത്രമാണെന്നും മാർക്കുമായി അദാലത്തിന്‌ ബന്ധമില്ലെന്നും എംജി വിസി പ്രൊഫ. സാബു തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ്‌ ഇപ്പോൾ ഉയർന്നത്‌. പരീക്ഷ ചട്ടങ്ങളനുസരിച്ച്‌ വിദ്യാർഥികൾക്ക്‌ സിൻഡിക്കറ്റ്‌  മോഡറേഷന്‌ ശുപാർശ ചെയ്‌തിട്ടുണ്ട്‌.  ബിടെക് കോഴ്‌സ് പൂർണമായി സാങ്കേതിക സർവകലാശാലയിലേക്ക്‌ മാറിയതിനാൽ സപ്ലിമെന്ററി വിദ്യാർഥികൾ മാത്രമാണ്‌ എംജിയിലുള്ളത്‌. ഒരു മാർക്കിന്റെ കുറവിൽ ഒരു വിഷയത്തിനുമാത്രം ജയിക്കാനാകാത്തതിനാൽ നിരവധി പേർക്ക്‌ കോഴ്‌സ് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്‌. ഏപ്രിൽ 30ന് കൂടിയ സിൻഡിക്കറ്റാണ്‌  വിഷയം പരിഗണിച്ചത്‌.

ഒരു വിഷയത്തിനുമാത്രം പരാജയപ്പെട്ടതിനാൽ ബിടെക്  കോഴ്‌സ് പൂർത്തീകരിക്കാനാകാത്തവർക്ക്‌ പരമാവധി അഞ്ചുമാർക്കുവരെ മോഡറേഷൻ നൽകാനായിരുന്നു തീരുമാനം. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചതുമാണ്‌. ചട്ടങ്ങൾ പ്രകാരമായിരുന്നു മോഡറേഷൻ. ഫയൽ അദാലത്തിന്റെ  അടിസ്ഥാനത്തിൽ അപേക്ഷകർക്ക്‌ മാർക്ക് നൽകിയിട്ടില്ല. അദാലത്ത്‌  വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ മന്ത്രി ഉദ്ഘാടനംചെയ്തത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി  പങ്കെടുത്തിരുന്നു. സർവകലാശാല അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച്‌ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉദ്‌ഘാടനചടങ്ങിന്‌ എത്തിയിരുന്നു. അദാലത്തിൽ പങ്കെടുത്തിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.

പ്രോ വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ, സിൻഡിക്കറ്റംഗങ്ങളായ ഡോ. ആർ പ്രഗാഷ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ  ജോസ്, ഡോ. പി കെ  പത്മകുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ എ അരുൺകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/35tlagS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages