യുവതിയെ കൊന്ന്‌ ചന്ദ്രഗിരി പുഴയിൽ തള്ളിയതായി സംശയം; ഭർത്താവിനെ ചോദ്യം ചെയ്യുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

യുവതിയെ കൊന്ന്‌ ചന്ദ്രഗിരി പുഴയിൽ തള്ളിയതായി സംശയം; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

കാസർകോട്‌>  യുവതിയെ കൊന്ന് ചന്ദ്രഗിരി പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം.  യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം. പൊലീസ്‌ പുഴയിൽ തിരച്ചിൽ തുടങ്ങി. വിദ്യാന​ഗർ സ്വദേശി സില്‍ജോ ജോണിന്റെ ഭാര്യ പ്രമീളയെയാണ്‌ കാണാതായത്. പ്രമീള ആലപ്പുഴ സ്വദേശിയാണ്‌.

കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സില്‍ജോണിനെ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Mwk9vZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages