ന്യൂഡല്‍ഹി> മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി കോടതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന വിധി നിലനില്‍ക്കെയാണ് ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
പൊളിയ്ക്കാന്‍ ഉത്തരവിട്ടിരിയ്ക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലൊന്നായ ഗോള്‍ഡന്‍ കായലോരത്തിലെ റെസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്. ഫ്‌ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജിയും പരിഗണിക്കുക. ചേംബറിലാണ് ഇത്തരം തിരുത്തല്‍ ഹര്‍ജികള്‍ സാധാരണ പരിഗണിക്കുക. എന്നാല്‍ ഈ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ ഹര്‍ജിക്കാര്‍ നല്‍കിയിട്ടുണ്ട്. അതും അഞ്ചംഗ ബെഞ്ച് പരിഗണിയ്ക്കും.
from Kerala || Deshabhimani Online News https://ift.tt/2Lo6LdY
via IFTTT
No comments:
Post a Comment