കൊച്ചി> തിരുവോണ നാള്‍ പുലര്‍ച്ചെ കോഴിക്കോട്ടും കുന്നംകുളത്തുമായുണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ നാലുമരണം.
കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരില്‍ കെഎസ്ആര്‍ടിസി.ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്.ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്റെ മകന്‍ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ യൂണിറ്റി ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോയ സ്‌കാനിയ ബസാണ് ബൈക്കില്‍ ഇടിച്ചത്.കുന്നംകുളത്ത് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു യുവാക്കള്‍.അപകടത്തെ തുടര്‍ന്ന്‍ ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട് പന്നിയങ്കരയില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു അപകടം.നാല് പേര്‍ക്ക് സാരമായ പരിക്കുണ്ട്. ഗുരുതരാവസ്ഥയിലാണ്.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവ്വര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവരാണ് മരിച്ചത്.
from Kerala || Deshabhimani Online News https://ift.tt/31evYNx
via IFTTT
No comments:
Post a Comment