മലപ്പുറം> സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണച്ചത് പാർടിക്കുള്ളിൽ വിവാദമാക്കിയ എതിരാളികൾക്ക് മുസ്ലിംലീഗ് നേതാവും രാജ്യസഭാ എംപിയുമായ പി വി അബ്ദുൾ വഹാബ് നൽകിയത് കുറിക്കുകൊള്ളുന്ന മറുപടി. പ്രസംഗത്തിന്റെ ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്ന് ആരോപിച്ച വഹാബ് അർഥംവച്ചാണ് സഹപ്രവർത്തകരുടെ തലകുനിയുന്നതിന് താൻ കാരണമാവില്ലെന്ന് കുറിച്ചത്.
രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ് ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളതെന്ന് പറഞ്ഞ വഹാബ് എന്റെ നേതാക്കൾ പഠിപ്പിച്ചത് അതാണെന്നും ഓർമിപ്പിച്ചു. ‘ദുരന്തഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാവുന്ന ഏത് പദ്ധതിയോടും സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാൻ സ്വീകരിച്ച സമീപനം. നിലമ്പൂരിന്റെ വീണ്ടെടുപ്പിന് ഞാൻ എപ്പോഴും മുൻപന്തിയിൽനിന്ന് പ്രവർത്തിക്കും’ എന്ന് ഉറപ്പ് നൽകിയാണ് പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.
പ്രളയ ദുരിതത്തിൽ സഹായിക്കാതെ പാരവച്ച കേന്ദ്ര സർക്കാരിന്റെ ശൈലിയിൽ ദുരന്തമുഖത്തുപോലും കേരള സർക്കാരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ് ലീഗ്. സാലറി ചലഞ്ചിനെ എതിർത്തും നുണ പ്രചരിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന ലീഗ് സമീപനം പാർടിയുടെ മൂല്യങ്ങൾക്കെതിരാണെന്ന അഭിപ്രായം ശക്തമായിരിക്കെയാണ് വഹാബിന്റെ മുനവച്ച മറുപടി. വഹാബിനെ കുറ്റവാളിയാക്കിയത് ഉചിതമായില്ലെന്ന അഭിപ്രായം പല ലീഗ് നേതാക്കൾക്കുമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/32LUuG5
via IFTTT
No comments:
Post a Comment