'ഈ കരുതലിന് നന്ദി'; മീനച്ചിൽ റബർ മാർക്കറ്റിങ‌് സംഘം നിക്ഷേപകർ പറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

'ഈ കരുതലിന് നന്ദി'; മീനച്ചിൽ റബർ മാർക്കറ്റിങ‌് സംഘം നിക്ഷേപകർ പറയുന്നു

പാലാ > മീനച്ചിൽ റബർ മാർക്കറ്റിങ‌് ആൻഡ‌് പ്രോസസിങ‌് സഹകരണസംഘത്തിൽ പണം നിക്ഷേപിച്ച‌് കേരള കോൺഗ്രസ‌് എം നേതാക്കളാൽ വഞ്ചിക്കപ്പെട്ടവർ അഴിമതിക്കെതിരായ മധുരപ്രതികാരത്തിന്റെ മഷി ചൂണ്ടുവിരലിൽ അണിയിക്കാനുള്ള ഒരുക്കത്തിൽ. ഇപ്പോൾ അവർക്ക‌് പ്രതീക്ഷകളുണ്ട‌്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഫാക്ടറി തുറക്കും. ജീവിതം തളിരിടും. ഇതിനുള്ള സാധ്യതകൾ തുറന്നിട്ടത് എൽഡിഎഫ‌് സർക്കാരാണ്‌. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചരണാർഥം പാലായിൽ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനു മുന്നിൽ എൽഡിഎഫ‌് സർക്കാരിന്റെ കരുതലിന‌് നന്ദി പ്രകാശിപ്പിച്ച‌് നിക്ഷേപകരെത്തി. 

അഴിമതിക്കാർക്കെതിരെ നിരന്തര പോരാട്ടത്തിലായിരുന്നു നിക്ഷേപകർ.  67.5 കോടി രൂപ ഇവരിൽ നിന്ന്‌ ഭരണസമിതി തട്ടിയെടുത്തു.  ഇവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ സഹകരണസംഘം ഭരണസമിതിയംഗമായ ജോസ‌് ടോമിനെ യുഡിഎഫ‌് സ്ഥാനാർഥിയാക്കിയതിൽ അമർഷം ഇവർ തുറന്നു പ്രകടിപ്പിക്കുന്നു.

അഴിമതി കണ്ടെത്തി 42.53 ലക്ഷം രൂപ പിഴയടയ‌്ക്കാൻ വിധിക്കപ്പെട്ട ജോസ‌് ടോം അതിനെതിരെ അപ്പീൽ നൽകിയാണ‌് മത്സരിക്കുന്നത‌്.  നിക്ഷേപകർ സംഘടിപ്പിച്ച സംഗമത്തിൽ അതിഥിയായാണ‌് മന്ത്രി എത്തിയത‌്. "സഹകരണ മേഖലയിലെ അഴിമതിക്കെതിരെ എൽഡിഎഫ‌് സർക്കാർ ശക്തമായ നടപടിയാണ‌് സ്വീകരിക്കുന്നത‌്. മുൻ ജനപ്രതിനിധിക്ക‌് ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക‌് പണ്ടേ നീതി കിട്ടിയേനെ.

സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മുൻകൈയെടുത്ത‌് തയ്യാറാക്കിയ പ്രൊജക്ട‌് റിപ്പോർട്ട‌് പ്രകാരമാണ‌് മീനച്ചിൽ റബർ മാർക്കറ്റിങ‌് സഹകരണസംഘത്തിലെ നിക്ഷേപകരെ സംരക്ഷിക്കാനും ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാനും എൽഡിഎഫ‌് സർക്കാർ തീരുമാനിച്ചത‌്. ഇതിനായി  കൺസോർഷ്യം രൂപീകരിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചിരുന്നു. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെയാണ‌് സർക്കാരിന‌് തുടർനടപടികളിലേക്ക്‌ നീങ്ങാൻ കഴിയാത്തത്‌'–- അദ്ദേഹം പറഞ്ഞു.

വി എൻ വാസവനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നിക്ഷേപകരുടെ സമരസമിതി കൺവീനർ ചെറിയാച്ചൻ മനയാനി, നിക്ഷേപകരായ ഫിലിപ്പ‌് എടച്ചേരിതടത്തിൽ, ആന്റണി തുടങ്ങിയവർ പണം നഷ്ടപ്പെട്ടവരുടെ ദുരിതങ്ങൾ വിവരിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2O8QPhA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages