നിലമ്പൂർ > റെക്കോർഡ് മഴയിൽ നിലമ്പൂരിൽ നിരവധി ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. ഗ്രാമ ‐ നഗര റോഡുകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂർ- കാലിക്കറ്റ്- ഊട്ടി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് സംസ്ഥാന പാതയിൽ അന്തർസംസ്ഥാന ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
നിലമ്പൂർ കരുളായിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. മുണ്ടക്കടവ്, മാഞ്ചീരി ആദിവാസി കോളനികൾ ഒറ്റപ്പെട്ടിരിക്കുകയാണ്. കൊടുംവനമേഖലയായതിനാൽ സേനാവിഭാഗങ്ങൾക്ക് വനത്തിനുള്ളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. നെടുങ്കയം വനപാത പൂർണമായും വെള്ളത്തിനടിയിലായി. ഗോത്ര വർഗമായ ചോലനായ്ക്ക വസിക്കുന്ന പ്രദേശമാണ് കരുളായി ഉൾവനം.
from Kerala || Deshabhimani Online News https://ift.tt/2ZH8iAy
via IFTTT
No comments:
Post a Comment