കോട്ടയം > എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 18 കോളേജുകളിൽ എസ്എഫ്ഐക്ക് എതിരില്ല. ജില്ലയിലെ 37 കോളേജുകളിൽ ഇനി 19 ക്യാമ്പസുകളിൽ മാത്രമാണ് മത്സരം നടക്കാനുള്ളത്. കങ്ങഴ പിജിഎം കോളേജ്-, ഡിബി കോളേജ് തലയോലപ്പറമ്പ്, പുതുപ്പള്ളി എസ്എൻ കോളേജ്, എസ്എൻ കോളേജ് കുമരകം, എംഇഎസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡിബി കോളേജ് കീഴൂർ, വിശ്വഭാരതി ഞീഴൂർ, ഐഎച്ച്ആർഡി ഞീഴൂർ, ഹെൻട്രി ബേക്കർ പൂഞ്ഞാർ, മണർകാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫൻ പാലാ, മാർ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് ഐസിജെ സിപിഎഎസ്‌എസ്, ഏറ്റുമാനൂരപ്പൻ കോളേജ്, ഐഎച്ച്ആർഡി കാഞ്ഞിരപ്പള്ളി, സെന്റ് ജോസഫ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയത്തിലേക്ക് എത്തുന്നത്.
ബുധനാഴ്‌ച പകൽ രണ്ടുവരെയായിരുന്നു നോമിനേഷൻ കൊടുക്കാൻ സമയം. അതിനുള്ളിൽ മറ്റൊരു സംഘടനയും നോമിനേഷൻ നൽകിയില്ല. 14 നാണ് തെരഞ്ഞെടുപ്പ്.
from Kerala || Deshabhimani Online News https://ift.tt/31tyHSH
via IFTTT
No comments:
Post a Comment