വാഹനമോടിച്ചത്‌ ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന്‌ ദൃക്‌സാക്ഷികൾ; കേസെടുത്തുവെന്ന്‌ ഗതാഗതമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

വാഹനമോടിച്ചത്‌ ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന്‌ ദൃക്‌സാക്ഷികൾ; കേസെടുത്തുവെന്ന്‌ ഗതാഗതമന്ത്രി

തിരുവനന്തപുരം> മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ കാർ ഓടിച്ചിരുന്നത്‌ ശ്രീറാം വെങ്കിട്ടരാമൻതന്നെയാണെന്ന്‌ ദൃക്‌സാക്ഷികൾ മൊഴിനൽകി. അപകടമുണ്ടായ സമയത്ത്‌ ശ്രീരാം മദ്യപിച്ചിരുന്നതായും അവർ പറഞ്ഞു. സുഹൃത്ത്‌ വഫയാണ്‌ കാറോടിച്ചിരുന്നതെന്ന്‌ ശ്രീറാം നൽകിയ മൊഴി തെറ്റാണെന്ന്‌ തെളിഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അമിത വേഗത്തിൽ എത്തിയ വാഹനം മ്യൂസിയം ജങ്‌ഷനിൽ വച്ച്‌ ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫയുടെ ഉടമസ്‌ഥതയിൽ ഉള്ള കാറാണിത്‌.

അതേസമയം മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിൽ കേസ്‌ ചാർജ് ചെയ്‌തിട്ടുണ്ടെന്ന്‌ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ലൈസൻസ്‌ റദ്ദാക്കുന്നത്‌ അടക്കമുള്ള നടപടികൾ സ്വീകരിക്കും. കാറ്‌ ശ്രീറാം വെങ്കിട്ടറാമിന്റെ പേരിലുളളതല്ലെന്നും കുറ്റമറ്റ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2OxAS67
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages