തിരുവനന്തപുരം> ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് വെള്ളയമ്പലം മാനവീയം വീഥിയില്‍ 'പ്രളയത്തിന്റെ കണ്ണ് 'എന്ന വിഷയത്തെ ആസ്പ്പദമാക്കി പ്രസ് ക്ലബ്, സംസ്ഥാന ചലച്ചിത്ര അക്കാദമി, മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഫോട്ടോകളുടെ പ്രദര്‍ശനം ആരംഭിച്ചു.
.jpg)
ഇതോടനുബന്ധിച്ച് പ്രളയവും കാഴ്ചയും എന്ന വിഷയത്തില്‍ നടന്ന തെരുവ് പാഠശാല ഡോ. എസ്. ആര്‍. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. വിനോദ് വൈശാഖി അധ്യക്ഷനായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് ജി പ്രമോദ്, മനു മാധവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. രാഹുല്‍ രഘു സ്വാഗതവും ഇന്ദു ജി. കെ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ZpNooz
via IFTTT
No comments:
Post a Comment