കണ്ണൂർ> നരേന്ദ്ര മോഡിയെ പ്രശംസിച്ച ശശി തരൂർ എം പി അടക്കമുള്ള കോൺഗ്രസ്സിലെ ബുദ്ധിജീവികളായ മൂവർ സംഘത്തെ പുറത്താക്കാൻ ഹൈക്കമാന്റിന് ധൈര്യമുണ്ടോയെന്ന് എ പി അബുദുള്ള കുട്ടി.
മോഡിയെ പറ്റി താൻ പല തവണ പറഞ്ഞതാണ് തരൂറും, അഭിഷേക് മനു സിഗ്വ്വിയും, ജയറാം രമേശും ഇപ്പോൾ ആവർത്തിച്ചതെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
ഈ മൂവരുടേയും അഭിപ്രായം കേട്ടിട്ടും പ്രസ്താവന വീരൻമാരായ മുല്ലപള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോയെന്നും അബ്ദുള്ള കുട്ടി ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
മോഡിയെ എപ്പോഴും പവില്ലനായി ചിത്രീകരിക്കുന്നത് ഗുണംചെയ്യില്ലെന്ന ജയറാം രമേശിന്റെ അഭിപ്രായത്തെ സിഗ്വ്വിയും തരുരും പിന്തുണയ്ക്കുകയായിരുന്നു. മോഡി സ്തുതിയുടെ പേരിൽ കോൺഗ്രസ് പുറത്താക്കിയ അബ്ദുള്ള കുട്ടി ഇപ്പോൾ ബിജെപി ക്യാമ്പിലാണ്.
from Kerala || Deshabhimani Online News https://ift.tt/2KUyQcq
via IFTTT
No comments:
Post a Comment