കോട്ടയം> സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയ കെവിൻ കേസിൽ കുറ്റക്കാരായ 10 പേർക്ക് ശിക്ഷ ഇന്ന്. കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി എസ് ജയചന്ദ്രൻ വിധി പ്രഖ്യാപിക്കും. ദുരഭിമാനക്കൊലയിൽ പ്രത്യേക ശിക്ഷയില്ല. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കേണ്ടിവരും. ഇതോടൊപ്പം വധശിക്ഷവരെ ലഭിക്കാവുന്ന രണ്ടു കുറ്റങ്ങൾ ശരിവച്ചിട്ടുമുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോൻ(ചിന്നു), മൂന്നാംപ്രതി ഇഷാൻ ഇസ്‌മയിൽ, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരൻ, ഏഴാംപ്രതി ഷിഫിൻ സജാദ്, എട്ടാംപ്രതി എൻ നിഷാദ്, ഒമ്പതാംപ്രതി ഫസിൽ ഷെരീഫ്, 11–-ാംപ്രതി ഷാനു ഷാജഹാൻ, 12–-ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കുറ്റക്കാർ.
2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടിൽ കെവിനെ(24) ചാലിയേക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദളിത് ക്രിസ്‌ത്യനായ കെവിൻ മറ്റൊരു സമുദായത്തിൽപ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.
from Kerala || Deshabhimani Online News https://ift.tt/2L4ZnTp
via IFTTT
No comments:
Post a Comment