ന്യൂമാൻ കോളേജ‌ിൽ കെഎസ‌്‌യു ആക്രമണം; ഗ്രിൽ തകർത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 4, 2019

ന്യൂമാൻ കോളേജ‌ിൽ കെഎസ‌്‌യു ആക്രമണം; ഗ്രിൽ തകർത്തു

തൊടുപുഴ > തൊടുപുഴ ന്യൂമാൻ കോളേജിൽ അതിക്രമിച്ചുകയറിയ കെഎസ‌്‌യു പ്രവർത്തകർ ഓഫീസിനു മുന്നിലെ ഗ്രില്ല‌് തകർത്തു. ഖാദർ കമീഷൻ റിപ്പോർട്ടിൽ പ്രതിഷേധിച്ച‌് നടത്തിയ വിദ്യാഭ്യാസ ബന്ദിൽ ക്ലാസ‌് വിടാൻ കോളേജ‌് അധികൃതർ തയ്യാറാകാതെ വന്നതോടെയായിരുന്നു ആക്രമണം.

കെഎസ്‌യു പ്രവർത്തകർ പ്രകടനമായി ന്യൂമാൻ കോളജിലെത്തിയാണ‌് ക്ലാസ് നിർത്താൻ ആവശ്യപ്പെട്ടത‌്. എന്നാൽ, അധികൃതർ ആവശ്യം നിരാകരിച്ചു. ആദ്യം കോളേജ‌് കവാടം ഉപരോധിച്ച കെഎസ‌്‌യുക്കാർ പിന്നീട‌്  ഓഫീസിലേക്ക‌് തള്ളിക്കയറാൻ ശ്രമിച്ചു. ഈ സമയത്താണ‌് ഗ്രില്ല‌് തകർത്തത‌്. പൊലീസ‌് സ്ഥലത്തെത്തിയതോടെ സംഘർഷം അയഞ്ഞു. പൊലീസുമായി ചർച്ചയ‌്ക്കുശേഷം കോളേജ‌് അധികൃതർ കവാടം താഴിട്ടുപൂട്ടി.

ഉച്ചയ‌്ക്ക‌് ഇടവേളയിൽ ക്ലാസിൽനിന്ന‌് പുറത്തിറങ്ങിയ വിദ്യാർഥികൾക്കും അധ്യാപകർക്കും കവാടം പൂട്ടിക്കിടന്നതിനാൽ പുറത്തേക്ക‌് പോകാൻ കഴിഞ്ഞില്ല. പിന്നീട‌് കോളേജിലെ സുരക്ഷാ ജീവനക്കാരൻ ഗ്രില്ലിന്റെ താഴ‌് തുറന്നപ്പോൾ അവിടെയുണ്ടായിരുന്ന കെഎസ്‌യുക്കാർ കൈയിൽനിന്ന് താഴ് തട്ടിയെടുത്ത‌് വലിച്ചെറിഞ്ഞത‌് വീണ്ടും സംഘർഷത്തിന‌് ഇടയാക്കിയെങ്കിലും പൊലീസെത്തി നിയന്ത്രിച്ചു. ക്ലാസും മുറയ‌്ക്ക‌് നടന്നു. സ്റ്റാഫ് മീറ്റിങ്ങിനായി കോളേജ് വിട്ടതോടെയാണ‌് കെഎസ്‌യുക്കാർ സ്ഥലത്ത‌ുനിന്ന‌് മടങ്ങിയത‌്. കോളേജ് അധികൃതർ പരാതി നൽകിയാൽ അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് തൊടുപുഴ സിഐ സജീവ് ചെറിയാൻ പറഞ്ഞു.
 
 
 
 



from Kerala || Deshabhimani ​Online ​News https://ift.tt/30lrST1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages