പോക്‌സോ കേസിൽ മകനെ രക്ഷിക്കാൻ കോൺഗ്രസ്‌ നേതാക്കളായ രക്ഷിതാക്കൾ രംഗത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 4, 2019

പോക്‌സോ കേസിൽ മകനെ രക്ഷിക്കാൻ കോൺഗ്രസ്‌ നേതാക്കളായ രക്ഷിതാക്കൾ രംഗത്ത്‌

നെയ്യാറ്റിൻകര > പോക‌്‌സോ കേസിൽ ജയിലിലായ, കോൺ​ഗ്രസ് നേതാക്കളുടെ മകനെ സംരക്ഷിക്കാൻ തീവ്രശ്രമം. നാട്ടിലും കോൺ​ഗ്രസ് പ്രാദേശിക ഘടകത്തിലും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണിത‌്. കോൺ​ഗ്രസ് തിരുപുറം പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ‌് ബി രവീന്ദ്രന്റെയും പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ‌് മേഴ്സിയുടെയും മകൻ ഷിനോജിനെയാണ് (36) പീഡന കേസിൽ ക്രൈം ബ്രാഞ്ച് പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. പ്രതിയുടെ ജാമ്യാപേക്ഷ ശനിയാഴ്ചയാണ് കോടതി പരി​ഗണിക്കുന്നത്.
 
തിരുവനന്തപുരത്തെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായ ഷിനോജ് 2013 മുതൽ നടക്കാൻ കഴിയാത്ത മാനസിക വെല്ലുവി‌ളി നേരിടുന്ന കുട്ടിയെ വീട്ടിലെത്തി പരിചരിക്കുമായിരുന്നു. കുട്ടിയെ മൊബൈലിലൂടെ അശ്ലീലചിത്രങ്ങളും വീഡിയോയും കാട്ടി മനം മാറ്റിയതായാണ് കേസ്. കുട്ടി ഏറെ നേരം മൊബൈൽ ഫോണിൽ നോക്കുന്നത‌് ശ്രദ്ധയിൽപെട്ട കുട്ടിയുടെ അമ്മ മൊബൈൽ പരിശോധിച്ചപ്പോഴാണ‌് സംഭവം പുറത്തുവരുന്നത്. തുടർന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ വിവരം അറിയിക്കുകയും തുടർന്ന് ഡോക്ടർ പൊലീസ‌ിൽ വിവരമറിയിക്കുകയുമായിരുന്നു. മേയ് 15ന് കേസെടുത്ത് 25നാണ് ഷിനോജിനെ അറസ്റ്റ് ചെയ്യുന്നത്. ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്ത് നടപടിയെടുത്തെങ്കിലും സംഭവം പുറംലോകം അറിയാതിരിക്കാനും മാധ്യമങ്ങളിൽനിന്ന് ഒളിച്ചുവയ്ക്കാനും തീവ്രശ്രമം നടന്നു.

കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്ന രവീന്ദ്രൻ സർവീസിലിരുന്നപ്പോൾ ടിക്കറ്റ് തിരിമറിക്കേസിൽ പെട്ടിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2XHcaUs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages