പിറവത്ത്‌ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീട്ടിലേക്ക്‌ ബോംബാക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 5, 2019

പിറവത്ത്‌ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീട്ടിലേക്ക്‌ ബോംബാക്രമണം

പിറവം > ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ നാടൻ ബോംബ് എറിഞ്ഞു.പിറവം മേഖല സെക്രട്ടറി നിഥിൻ രാജിന്റെ പാഴൂർ അമ്പലപ്പടിക്ക് സമീപമുള്ള വീട്ടിലേക്കാണ്‌ ബുധനാഴ്ച അർധരാത്രി ബോംബേറുണ്ടായത്.

തുടരെ തുടരെ രണ്ട് ബോംബുകളാണ് എറിഞ്ഞിട്ടുള്ളത്‌.  അത്യുഗ്ര ശബ്ദത്തിൽ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാരും സമീപ വാസികളും വീടിന് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടു.

ഈ സമയം നിധിനും അച്ഛൻ രാജൻ,അമ്മ,  സഹോദരി എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.ബോംബേറിൽ വീടിന്റെ ഭിത്തി വീണ്ടുകീറി. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Xs0mlH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages