തൃശ്ശൂർ > കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തൃശ്ശൂരിൽ സംസ്ഥാനതല പ്രവേശനോത്സവത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാവരുടെയും സഹകരണത്തോടെ ഇത് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിലെ ചെമ്പൂച്ചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി . അറുപതോളം കുട്ടികളാണ് ഈ സ്‌കൂളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ വർഷംതന്നെ നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഓരോ നിയമസഭാ മണ്ഡലത്തിലും 1 സ്വിമ്മിങ് പൂളെങ്കിലും നിർമ്മിക്കും. 1 മുതൽ 12 വരെ ക്ലാസ്സുകൾ ഒരുമിച്ച് തുടങ്ങാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണവും മുഖ്യമന്ത്രിയുടെ ശ്രദ്ധയുമാണ് ഇവിടെ എത്താൻ കഴിഞ്ഞത്. ഇതുവരെ പൊതുവിദ്യാഭ്യാസത്തിന് നൽകിയ പിന്തുണ എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മനസ്സിൽ നിറയെ പ്രതീക്ഷകളോടെയാണ് കുട്ടികൾ വരുന്നത്. ആ പ്രതീക്ഷ അർത്ഥപൂർണമാക്കുക എന്നതാണ് നമ്മുടെ കടമ. അത് നാം ഏറ്റെടുക്കണം. എല്ലാ സ്‌കൂളുകളിലേക്കും കടന്നുവന്ന കുട്ടികളെ വിദ്യാഭ്യാസ വകുപ്പിനുവണ്ടി സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
എല്ലാ ക്ലാസ്സുകളും ഒരുമിച്ച് തുടങ്ങാൻ കഴിഞ്ഞതിലൂടെ അക്കാദമിക് ആസൂത്രണത്തിന് കൂടുതൽ സമയം ലഭിക്കുന്നു. സ്‌കൂളുകൾ കൂടുതൽ ഹൈടെക് ആകാൻ പോകുന്നതും ഈ വർഷം തന്നെയാണ് ‐ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്.ഒന്നാംക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതൽ സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത്. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ ഈ വർഷം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
from Kerala || Deshabhimani Online News http://bit.ly/2wFxcUo
via IFTTT
No comments:
Post a Comment