പാഞ്ചാലിമേട്ടിലെ മതസൗഹാർദം തകർക്കാൻ സംഘപരിവാർ നീക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

പാഞ്ചാലിമേട്ടിലെ മതസൗഹാർദം തകർക്കാൻ സംഘപരിവാർ നീക്കം

ഏലപ്പാറ> തീർഥാടന ടൂറിസ്റ്റ് കേന്ദ്രമായ പെരുവന്താനം പഞ്ചായത്തിലെ പാഞ്ചാലിമേടിനെ തകർക്കാനായി ആർഎസ‌്എ‌സ‌്– -സംഘപരിവാർ കേന്ദ്രങ്ങൾ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു. സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. പാഞ്ചാലിമേട്ടിൽ പതിറ്റാണ്ടുകൾക്ക‌ുമുമ്പ‌് ഹൈന്ദവ -ക്ഷേത്രവും ക്രിസ‌്തുമതവിശ്വാസികളുടെ കുരിശുമുണ്ട‌്.
 
ഇരുമത വിശ്വാസികളും ഐക്യത്തോടെയാണ‌് കഴിയുന്നത‌്. മതസൗഹാർദം ഇല്ലാതാക്കാൻ ജില്ലയ‌്ക്ക‌് പുറത്തുനിന്നുള്ള ആർഎസ‌്എസ‌്- സംഘപരിവാർ പ്രവർത്തകർ ഇവിടെ തമ്പടിച്ച‌് വാസ‌്തവ വിരുദ്ധ പ്രചാരണം നടത്തുകയാണ‌്. പ്രകൃതിസുന്ദരമായ പാഞ്ചാലിമേട്ടിലേക്ക‌് ദിവസവും ആയിരക്കണക്കിന‌് വിനോദസഞ്ചാരികളാണ‌് എത്തുന്നത‌്. 
 
പെരുവന്താനം പഞ്ചായത്ത് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കോടിയുടെ പദ്ധതി നടപ്പാക്കുന്നുണ്ട‌്. വികസനം മുന്നിൽകണ്ടാണ‌് മതസ‌്പർധ വളർത്തി ദുഷ്ടലാക്കോടെ മുതലെടുപ്പ‌് നടത്താൻ സംഘപരിവാർ ശ്രമിക്കുന്നത‌്. കുരിശുസ്ഥാപിച്ചിട്ടുള്ളത് അനധികൃതമാണെന്നുള്ള വിധത്തിൽ സംഘപരിവാർ അനുകൂല ചാനലിൽ വാർത്ത നൽകിയതിൽ പ്രദേശവാസികൾ അമർഷത്തിലാണ‌്. വ്യാജവാർത്തയെ തുടർന്ന‌് കലക്ടർ അന്വേഷണം നടത്തുകയുംക്ഷേത്രവും കുരിശും പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്ന‌് കണ്ടെത്തി.
 
കലക്ടറുടെ റിപ്പോർട്ടുപ്രകാരം നിലവിലെ സ്ഥിതി തുടരട്ടെയെന്ന നിഗമനത്തിൽ റവന്യൂ വകുപ്പും നടപടി സ്വീകരിച്ചു. മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പെട്ടന്നൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചത്. എല്ലാവരോടും ചർച്ച ചെയ്തശേഷം തീരുമാനത്തിലേക്ക് എത്താമെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനപാലത്തിന് ഇവിടെ രണ്ട് വർഷമായി പൊലീസ് എയ്ഡ് പോസ്റ്റും പ്രവർത്തിക്കുന്നുണ്ട‌്.
 
വിനോദ സഞ്ചാരകേന്ദ്രത്തിലൂടെ 15 പേർക്ക് തൊഴിൽ നൽകാനും വർഷം സർക്കാരിലേക്ക‌് 20 ലക്ഷത്തിലധികം നികുതി ലഭ്യമാക്കാനും സാധിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചതോടെ പ്രദേശവാസികളായ നിരവധി കുടുംബങ്ങൾ വഴിയോര കച്ചവടസംരംഭങ്ങൾ തുടങ്ങി ഉപജീവനമാർഗത്തിനും വഴിയൊരുക്കി. കർഷകരുടെ കൈവശഭൂമിക്കും വിലവർധിച്ചിട്ടുണ്ട്.
 


from Kerala || Deshabhimani ​Online ​News http://bit.ly/2Zv2cmq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages