കോഴിക്കോട‌് മുൻ മേയർ കോളിയോട്ട‌് ഭരതൻ നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

കോഴിക്കോട‌് മുൻ മേയർ കോളിയോട്ട‌് ഭരതൻ നിര്യാതനായി

കോഴിക്കോട‌്> കോഴിക്കോട‌് കോർപറേഷൻ മുൻ മേയറും കോഴിക്കോട‌് സഹകരണ ആശുപത്രി ഡയറക്ടറുമായ കോളിയോട്ട‌് ഭരതൻ(84) നിര്യാതനായി. കാരപ്പറമ്പ‌് ഹൗസിങ‌് കോളനിയിലെ കോളിയോട്ട‌് വസതിയിൽ ഞായറാഴ‌്ച രാത്രി 10.30ഓടെയാണ‌് മരണം.  മൃതദേഹം ചൊവ്വാഴ‌്ച രാവിലെ എട്ടിന‌് സഹകരണ ആശുപത്രിയിൽ പൊതുദർശനത്തിന‌് വയ‌്ക്കും. തുടർന്ന‌് ഒമ്പതോടെ മാവൂർ റോഡ‌് ശ‌്മശാനത്തിൽ സംസ‌്കരിക്കും.

1971 മുതൽ 1973 വരെ രണ്ട‌് തവണ മേയറായിരുന്നു. ആദ്യ തവണ കോൺഗ്രസ‌് സ്ഥാനാർഥിയായാണ‌് കാരപ്പറമ്പിൽനിന്ന‌്  ജയിച്ചത‌്. പിന്നീട‌് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച‌്  മേയറായി. സഹകരണ ആശുപത്രി മുൻ പ്രസിഡന്റും വലിയങ്ങാടിയിൽ കോളിയോട്ട‌് ട്രേഡേഴ‌്സിന്റെ പാർട‌്ണറുമാണ‌്.

ഭാര്യ: ശോഭ. മക്കൾ: നിഖിൽ, നിഷ. മരുമക്കൾ: രേഷ‌്മ, നോബിൾ. സഹോദരങ്ങൾ: സത്യനാഥൻ, മീനാക്ഷി,  പരേതരായ ഇമ്പിച്ചൻ, ചോയിക്കുട്ടി, മാധവൻ, ചന്ദ്രമതി, ജാനകി, പെണ്ണൂട്ടി.



from Kerala || Deshabhimani ​Online ​News http://bit.ly/2XiS82f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages