കഴക്കൂട്ടം> അപകടത്തിൽ പരിക്കേറ്റയാളിന് സ്വകാര്യശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിൽ പിഴവെന്ന് പരാതി. ഞാണ്ടൂർക്കോണം ആളിതട്ടയിൽ അവിട്ടത്തിൽ കൃഷ്ണൻകുട്ടിനായരാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്.
കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൃഷ്ണൻകുട്ടി നായർക്ക് പരിക്കേറ്റിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവിൽ തോളിന‌് ശസ്ത്രക്രിയ ചെയ്‌ത‌് പ്ലേറ്റ‌് ഘടിപ്പിച്ചു.
കഴിഞ്ഞയാഴ‌്ച വീട്ടിൽ ഇരിക്കവേ തോളിലെ പ്ലേറ്റ‌് പൊട്ടി. തുടർന്ന് ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ എത്തി ഡോക്ടറെയും മാനേജ്മെന്റിനെയും അറിയിച്ചു. ഉൽപ്പാദകർ തരുന്ന ഗ്യാരന്റി മാത്രമാണ് പ്ലേറ്റിനുള്ളതെന്നും വീണ്ടും ഓപ്പറേഷൻ നടത്തണമെങ്കിൽ നാൽപ്പതിനായിരം രൂപ നൽകണമെന്നും അധികൃതർ പറഞ്ഞതായി പരാതിയിൽ പറയുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് കൃഷ്ണൻകുട്ടി നായർ. അനാവശ്യ ശസ‌്ത്രക്രിയയാണ‌് നടത്തിയതെന്ന് വിദഗ‌്ധ ഡോക്ടർമാർ പറഞ്ഞതായും കൃഷ‌്ണൻകുട്ടി നായർ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2IW6ah2
via IFTTT
No comments:
Post a Comment