തുറക്കാനൊരുങ്ങുന്നു; വിയ്യൂരിൽ അതിസുരക്ഷാ തടവറ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 18, 2019

തുറക്കാനൊരുങ്ങുന്നു; വിയ്യൂരിൽ അതിസുരക്ഷാ തടവറ

തൃശൂർ> തീവ്രവാദികളടക്കം കൊടുംകുറ്റവാളികളെ പാർപ്പിക്കാൻ  അതിസുരക്ഷാ ജയിൽ തുറക്കാനൊരുങ്ങുന്നു. വിയ്യൂരിൽ നിർമിച്ച ജയിൽ ഈ മാസം തുറക്കാൻ പ്രവർത്തനം പുരോഗമിക്കുകയാണ്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് 22 കോടി ചെലവഴിച്ചിട്ടും എങ്ങുമെത്താതിരുന്ന ജയിൽനിർമാണമാണ‌് എൽഡിഎഫ് സർക്കാർ  പൂർത്തീകരിക്കുന്നത്.  ആദ്യഘട്ടം 6.66 കോടിയും രണ്ടാംഘട്ടമായി 4.85 കോടിയും അനുവദിച്ചു. ഇതിനകം 32 കോടി  ചെലവഴിച്ചു.
 
ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖ മെയ് 24ന്  ഹൈടെക് ജയിൽ സന്ദർശിച്ച്  സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. 25ന് ഉന്നതതല യോഗം ചേർന്ന‌് ജയിൽ തുറക്കണമെന്ന ധാരണയിലെത്തി. പുതുതായി ചുമതലയേറ്റ ഡിജിപി ഋഷിരാജ്സിങ് ഈയാഴ്ച വിയ്യൂർ ജയിൽ സന്ദർശിക്കുമെന്നാണ് വിവരം. തുടർന്ന് ജയിൽ തുറക്കാൻ തീയതി നിശ്ചയിക്കും.
 
ഒമ്പതേക്കറിൽ മൂന്നുനില കെട്ടിടമാണ് നിർമിച്ചിട്ടുള്ളത്. വൃത്താകൃതിയിലുള്ള കെട്ടിടത്തിൽ ജയിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും പണിപൂർത്തിയായി. ഇതിനകത്തേക്ക്   സ്കാനർവഴിയാണ് പ്രവേശിപ്പിക്കുക. വിരൽ പഞ്ചിങ് നടത്തിയാണ് അകത്തേക്ക് പ്രവേശിക്കുക. തിരിച്ചുവരുമ്പോഴും വിരൽ പഞ്ചിങ് നടത്തിയാലേ ഗേറ്റ‌് തുറക്കൂ.  കൊടുംകുറ്റവാളികളായ തടവുകാർക്ക് തമ്മിൽ കാണാനാവില്ല. ബന്ധുക്കളോ മറ്റോ വന്നാൽ വീഡിയോ കോൺഫറൻസ് വഴി കാണാൻ അവസരമൊരുക്കാനാണ് ധാരണ.  എല്ലാ മുറികളിലും സിസിടിവി ഘടിപ്പിച്ചിട്ടുണ്ട്.  ശുചിമുറിയുണ്ട്.
 
സുരക്ഷാ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ, 24 മണിക്കൂറും സുരക്ഷാഭടന്മാർ നിലയുറപ്പിക്കുന്ന നാല് ടവറിന്റെ നിർമാണം പൂർത്തിയായി. ജയിലിന് ചുറ്റും ഫയർ ഹൈഡ്രന്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ റോഡുകളുടെ പണികഴിഞ്ഞിട്ടില്ല. ആധുനിക അടുക്കളയും നിർമിച്ചിട്ടില്ല. താൽക്കാലിക വൈദ്യുതി കണക്ഷനാണ് ലഭിച്ചിട്ടുള്ളത്. പ്രത്യേകം ട്രാൻസ്ഫോർമർ ഉൾപ്പെടെ ഘടിപ്പിക്കണം. ആശുപത്രി സൗകര്യവും  ഒരുക്കണം. ജയിൽ തുറന്നശേഷം ഇക്കാര്യങ്ങൾ പൂർത്തീകരിക്കും. തൽക്കാലം സെൻട്രൽ ജയിലിൽനിന്ന് ഭക്ഷണം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത‌്. സെൻട്രൽ ജയിലിലെ ആശുപത്രി സൗകര്യവും തൽക്കാലം പ്രയോജനപ്പെടുത്തും.
 
ജയിലിൽ അറുന്നൂറോളം  തടവുകാരെ താമസിപ്പിക്കാൻ കഴിയും.   ജയിൽ സൂപ്രണ്ട്, അസി. സൂപ്രണ്ട് ഉൾപ്പെടെ 62  തസ്തിക  അനുവദിച്ചിട്ടുണ്ട്. എ ജി സുരേഷാണ് നിലവിൽ സൂപ്രണ്ട്.  ആധുനിക സംവിധാനങ്ങളുള്ളതിനാൽ ജീവനക്കാർ കുറവുമതി.  2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ്  ഈ ജയിലിന്  തുടക്കംകുറിച്ചത്.
 
കൊടുംകുറ്റവാളികളെ അടയ്ക്കാനാണ‌് ഈ ജയിൽ നിർമിച്ചത്. എന്നാൽ സാധാരണ കുറ്റവാളികളെപ്പോലും പാർപ്പിക്കാൻ സൗകര്യമൊരുക്കാതെ കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ ഉമ്മൻചാണ്ടിയെത്തി ഉദ്ഘാടന മാമാങ്കം നടത്തി. എൽഡിഎഫ് സർക്കാർ വന്നശേഷം നടത്തിയ പരിശോധനയിൽ നിർമാണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. യുഡിഎഫ‌് ഭരണകാലത്ത് കൂറ്റൻ ജനറേറ്ററുൾപ്പെടെ ചില സാധനസാമഗ്രികൾ വാങ്ങിയിരുന്നെങ്കിലും  പ്രവർത്തിപ്പിക്കാത്തതിനാൽ അവ നശിച്ചു.


from Kerala || Deshabhimani ​Online ​News http://bit.ly/2x2qGaw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages