കൊച്ചി > നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.
രാവിലെ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ സ്ഥിതി അടക്കം വിശദീകരിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ കാണും. 9.45ന് ഗസ്‌റ്റ് ഹൗസിലാണ് മന്ത്രിയുടെ വാർത്താസമ്മേളനം. 10.30 ന് ജില്ലാ കലക്‌ടർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരിശോധന വിവരങ്ങളും മന്ത്രി മാധ്യമങ്ങളെ അറിയിച്ചേക്കും. സ്വകാര്യ ആശുപത്രിയിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ചികിത്സയിൽ വിദഗ്ധ സംഘം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2XjmiiJ
via IFTTT
No comments:
Post a Comment