മലപ്പുറത്ത‌് ലീഗിനെ തുണച്ചത‌് മോഡി ഭീതിയും രാഹുൽ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

മലപ്പുറത്ത‌് ലീഗിനെ തുണച്ചത‌് മോഡി ഭീതിയും രാഹുൽ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണവും

മലപ്പുറം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ‌് നേട്ടമുണ്ടാക്കിയത‌് മോഡി ഭരണത്തിന‌് പ്രതിവിധി കോൺഗ്രസ‌് മാത്രമെന്ന‌് ജനത്തെ തെറ്റിദ്ധരിപ്പിച്ച‌്. ഇതുവഴി  ന്യൂനപക്ഷ ഏകീകരണം സാധ്യമാക്കാൻ ലീഗിനായി. ജമാഅത്തെ ഇസ്ലാമി, എസ‌്ഡിപിഐ തുടങ്ങിയ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ ലീഗിനെ സഹായിച്ചു. 

രാഹുൽഗാന്ധി  പ്രധാനമന്ത്രിയാകുമെന്ന മിഥ്യാധാരണ പരത്തി  ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയായിരുന്നു ലീഗ‌്. രാഹുൽ വയനാട്ടിൽ മത്സരിച്ചതോടെ ഈ പ്രചാരണം ശക്തമാക്കി.  ബിജെപി ഭരണം അവസാനിപ്പിക്കാൻ  എൽഡിഎഫ‌് നടത്തിയ പ്രചാരണത്തിന്റെ  ആനുകൂല്യവും യുഡിഎഫ‌്  സ്വന്തമാക്കി. ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളുടെ മുൻകൈയിൽ വ്യാജ പ്രചാരണങ്ങളിലൂടെ നടത്തിയ ധ്രുവീകരണവും  ലക്ഷ്യംകണ്ടു.  ഇടതുപക്ഷത്തിന‌് ദേശീയ രാഷ‌്ട്രീയത്തിൽ  പ്രസക്തിയില്ലെന്ന വാദമുയർത്തിയാണ‌് ഇവർ ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ചത‌്.
 
പാർലമെന്റിലും പുറത്തും സംഘപരിവാർ  പ്രത്യയശാസ‌്ത്രത്തെ  വിട്ടുവീഴ‌്ചയില്ലാത ചെറുക്കുന്ന ഇടതുപക്ഷത്തിന്റെ  പ്രാധാന്യം മറച്ചുവച്ചായിരുന്നു നുണപ്രചാരണം.  മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പ‌് വിജയത്തിന്റെ പശ‌്ചാത്തലത്തിൽ കോൺഗ്രസ‌് തിരിച്ചുവരവിന്റെ പാതയിലാണെന്നും ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ചു. കേരളത്തിനുപുറത്ത‌് കോൺഗ്രസിനെതിരെ ജമാഅത്തെ ഇസ‌്ലാമിയും ലീഗും മത്സരിച്ചത‌് മാധ്യമങ്ങൾ മറച്ചുവച്ചതും അവർക്ക‌് തുണയായി. 
 
എസ‌്ഡിപിഐയുമായി ലീഗ‌് രഹസ്യമായി നടത്തിയ ചർച്ച പുറത്തായെങ്കിലും വോട്ടുകച്ചവടത്തിൽനിന്ന‌് അവർ പിന്മാറിയില്ല. രഹസ്യ ചർച്ച യുഡിഎഫ‌് നേതൃത്വത്തിന്റെ ആശീർവാദത്തോടെയായിരുന്നു. കെട്ടിവച്ച കാശുപോലും കളഞ്ഞ‌് എസ‌്ഡിപിഐ യുഡിഎഫിനായി വോട്ടുമറിച്ചു. മലപ്പുറത്തും പൊന്നാനിയിലും നിലവിലുള്ളതിന്റെ പകുതി വോട്ടുപോലും എസ‌്ഡിപിഐ  പിടിച്ചില്ല. യുഡിഎഫ‌് നേടിയ വിജയം വെൽഫെയർ പാർടി മുന്നോട്ടുവച്ച  നിലപാടുകളുടെ അംഗീകാരമാണെന്ന‌് അവർ അവകാശപ്പെടുകയുംചെയ്യുന്നുണ്ട‌്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2VLl0LW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages