തിരുവനന്തപുരം
കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന 11.5 കിലോ ഹഷീഷ് ഓയിലുമായി തലസ്ഥാനത്ത‌് മൂന്നുപേർ പിടിയിൽ. കാറിൽ നിന്ന് 2.5 കിലോ ഗ്രാം കഞ്ചാവ്, വാൾ, ക്യാമറ എന്നിവയും പിടിച്ചെടുത്തു. എറണാകുളം സ്വദേശികളായ മനു വിൽസൺ(31), അൻവർ സാദത്ത്(31), രാജ് മോഹൻ(28) എന്നിവരെയാണ് തിരുവനന്തപുരം എക്സെെസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ ചാക്ക വെൺപാലവട്ടം ബെെപ്പാസിൽ നടത്തിയ പരിശോധനയിലാണ് അറസ‌്റ്റ‌്. ഇടുക്കി സ്വദേശിയുടെ നിർദേശാനുസരണം ആന്ധ്ര പ്രദേശിൽനിന്ന് തിരുവനന്തപുരം നെടുങ്കണ്ടം സ്വദേശി ബിജുവിന് കെെമാറാനുള്ള ഹഷീഷാണ് പിടികൂടിയതെന്ന് എക്സെെസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. കേരളത്തിലെ ലഹരി കടത്ത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായാണ് നടക്കുന്നത്. ലഹരി കടത്തിനായി ഇവിടെ വലിയ മാഫിയ സംഘങ്ങളില്ല.
ആന്ധ്രയിൽ പോയി ലഹരി മരുന്നു കൊണ്ടുവന്ന വ്യക്തികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഉള്ളതെന്ന് ഋഷിരാജ് സിങ് പറഞ്ഞു. കഞ്ചാവ് പ്രതികൾക്ക് ഉപയോഗിക്കാനും ചില്ലറ വിൽപ്പന നടത്താനുമാണ് ഇവ കൊണ്ടു വന്നതെന്നാണ് പ്രതികൾ എക്സെെസിന് നൽകിയ മൊഴി. മനു വിൽസൻ, അൻവർ സാദത്ത് എന്നിവർ മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. ഹഷീഷ് വേട്ടയ്ക്ക് നേതൃത്വം നൽകിയ എക്സെെസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽ കുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവുത്തർ, അസി. എക്സെെസ് ഇൻസ്പെക്ടർ മുകേഷ് എന്നിവർക്ക് വകുപ്പ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2WZd2A9
via IFTTT
No comments:
Post a Comment