വില്ലേജ് ഓഫീസുകളിൽ സ്വൈപ്പിങ് യന്ത്രം വരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

വില്ലേജ് ഓഫീസുകളിൽ സ്വൈപ്പിങ് യന്ത്രം വരുന്നു


കണ്ണൂർ
വില്ലേജ് ഓഫീസുകളിൽ നികുതിയും ഫീസുകളും അടയ‌്ക്കാൻ ഇനി എടിഎം കാർഡ‌് മതിയാവും. നികുതിദായകന്റെ  ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് സർക്കാർ അക്കൗണ്ടിലേക്ക്  തുക എത്തുന്ന സംവിധാനം നടപ്പിൽ വരികയാണ‌്. അതിനായി ഓൺലൈനായ വില്ലേജ‌് ഓഫീസുകളിൽ സ്വൈപ്പിങ് യന്ത്രം സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. നികുതിയടക്കം ചെറുതും വലുതുമായ എല്ലാ തുകകളും എടിഎം കാർഡുപയോഗിച്ച് അടയ‌്ക്കാനാവും. 

‘റിലീസ‌് ’എന്ന സോഫ‌്റ്റ‌് വെയർ ഉപയോഗിച്ച‌് സംസ്ഥാന ഐടി മിഷനും ഫെഡറൽ ബാങ്കും ചേർന്നാണ്  പദ്ധതി നടപ്പാക്കുന്നത്.  ഭൂമി കൈമാറ്റവും പോക്കുവരവും ഉൾപ്പെടെയുള്ളവ  കൈകാര്യംചെയ്യാൻ പാകത്തിൽ റവന്യൂവകുപ്പും രജിസ‌്ട്രേഷൻ വകുപ്പും  ‘പേൾ’ എന്ന സോഫ‌്റ്റ‌് വെയർ വഴി ബന്ധിപ്പിക്കുന്നുണ്ട‌്. അതോടെ പുതുതായി രജിസ‌്റ്റർ ചെയ്യുന്ന ഭൂമിയുടെ ഇടപാടുകളും പോക്കുവരവും ഇരുവകുപ്പുകൾക്കും പരസ‌്പരം അറിയാനാവും.  

വില്ലേജ് ഓഫീസുകൾ കറൻസിരഹിതമാകുന്നതിന‌് പുറമേ ബാങ്കിലും ട്രഷറിയിലും പണമടയ്ക്കാനായുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടവും ഇതോടെ  അവസാനിക്കും. ജനങ്ങളുടെ സേവനത്തിനായി  കൂടുതൽ സമയം  ഉദ്യോഗസ്ഥരെ വില്ലേജ‌് ഓഫീസിൽ ലഭിക്കും.  വില്ലേജ് ഓഫീസുകളിൽ നികുതി, റവന്യു റിക്കവറി, ഒറ്റത്തവണ കെട്ടിട നികുതി തുടങ്ങി സർക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകൾ കാലങ്ങളായി പണമായാണ് സ്വീകരിക്കുന്നത‌്. അതൊക്കെ കറൻസിരഹിതമാകും. 5000 രൂപയിൽ കൂടുതൽ വില്ലേജ് ഓഫീസർ കൈവശം വയ‌്ക്കരുതെന്ന്‌ ചട്ടമുണ്ടെങ്കിലും പലപ്പോഴും അര ലക്ഷം രൂപവരെയൊക്കെ ഉദ്യോഗസ്ഥർ  കൊണ്ടുനടക്കേണ്ടിവന്നിരുന്നു. 

അടച്ചുറപ്പില്ലാത്ത വില്ലേജ‌് ഓഫീസുകളിൽ  പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ പലരും വീട്ടിൽ കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. കൈയിൽനിന്ന് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാനാകില്ലായിരുന്നു. പണം  ബാങ്ക് അക്കൗണ്ടുകളിലും ട്രഷറിയിലും അടയ്ക്കാൻ വില്ലേജ് ഓഫീസർമാർ പോകുമ്പോൾ  ജോലികൾ തടസ്സപ്പെടുന്നതും ജനങ്ങൾ കാത്തുകെട്ടിയിരിക്കുന്നതും പതിവായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.

കണ്ണൂർ ജില്ലയിൽ യന്ത്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവിടെയുള്ള 132 വില്ലേജ്‌ ഓഫീസുകളിലേക്കുള്ള യന്ത്രങ്ങൾ കലക്ടറേറ്റിലെത്തി. ഓൺലൈനായ 127 വില്ലേജുകളിൽ  ഉടൻ സ്ഥാപിക്കും. അടുത്ത മാസംമുതൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2LFluTS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages