മങ്കൊമ്പ്
ശബരിമലസമരം മൂന്ന‌് പേര്‍ക്കുവേണ്ടിയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാമ്പുഴക്കരിയിൽ ശ്രീനാരായണപുരം ക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ചങ്ങനാശേരിക്കാരൻ, ഒരു തമ്പുരാൻ, ഒരു തന്ത്രി എന്നിവർക്ക‌് വേണ്ടിയായിരുന്നു .ശബരിമലയിലെ ബഹളം.
എസ്എൻഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് അവർ സ്വീകരിച്ചത്. ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരം. ദേവസ്വം ബോർഡിന്റെയും റിക്രൂട്ട്‌മെന്റ് ബോർഡിന്റെയും ചെയർമാൻസ്ഥാനം ഒരു പ്രത്യേകവിഭാഗത്തിന് സംവരണംചെയ‌്തിരിക്കുകയാണ്. ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ ചങ്ങനാശേരിക്കാരന്‍ ഇടപെട്ടാണ് താക്കോൽസ്ഥാനം രമേശ് ചെന്നിത്തലയ‌്ക്ക‌് നൽകിയത്.
ശബരിമലയിൽ നേർച്ചയിടരുതെന്ന് ഒരു അവർണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. അമ്പലങ്ങളിൽ സവർണാധിപത്യമാണ്, വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരു പരിധിവരെ സർക്കാരിന‌് കഴിഞ്ഞു.
വിധി നടപ്പാക്കിയില്ലായിരുന്നെങ്കിൽ പിണറായി വിജയൻ രാജിവയ‌്ക്കണമെന്ന് പറഞ്ഞേനെ. പിണറായി സർക്കാർ ശബരിമലയ‌്ക്കായി 800 കോടിയാണ് നൽകിയത്. 18 കൊല്ലം മുമ്പ് പിന്നോക്ക, പട്ടിക വിഭാഗങ്ങൾക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോർഡിനോട് സമരംചെയ‌്തു. അന്ന് ഒരു സവർണനും, രാഷ‌്ട്രീയക്കാരനും ഒപ്പംനിന്നില്ല. ഇന്ന് അഞ്ച് ദേവസ്വം ബോർഡുകളിലായി 20,000 ആളുകൾ ജോലിചെയ്യുന്നു. അതിൽ 96 ശതമാനവും സവർണരാണ്. ഈഴവ വിഭാഗം 3.5 ശതമാനം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2W22wL2
via IFTTT
No comments:
Post a Comment