തീരവാസികളുടെ സുരക്ഷ; വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന "റൂം ഫോര്‍ റിവര്‍' ഡച്ച് പദ്ധതി കേരളത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

തീരവാസികളുടെ സുരക്ഷ; വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന "റൂം ഫോര്‍ റിവര്‍' ഡച്ച് പദ്ധതി കേരളത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി

കൊച്ചി> നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമുദ്രനിരപ്പില്‍ നിന്ന് താഴെകിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. യൂറോപ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ പദ്ധതി ഏറെ പ്രസക്തമാണ്. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിൻ മേലുള്ള (പിഡിഎന്‍എ) തുടര്‍ നടപടികള്‍ ഉടനെ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിക്കും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഇന്‍റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്സസ് മാനേജ്മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. റൂം ഫോര്‍ റിവര്‍ എന്ന പദ്ധതിയുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തും വിധമായിരിക്കും പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു



from Kerala || Deshabhimani ​Online ​News http://bit.ly/2VR6QNY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages