പിവിഎസ‌് സമരം ഒത്തുതീർപ്പായി; ശമ്പള കുടിശ്ശിക മൂന്ന‌് ഗഡുക്കളായി നല്‍കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

പിവിഎസ‌് സമരം ഒത്തുതീർപ്പായി; ശമ്പള കുടിശ്ശിക മൂന്ന‌് ഗഡുക്കളായി നല്‍കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ്

കൊച്ചി> എറണാകുളം പിവിഎസ് മെമ്മോറിയൽ ആശുപത്രിയിലെ സമരം ഒത്തുതീർപ്പായി. ശമ്പ‌ള കുടിശികയുടെ ആദ്യ ഗഡുവായ ഒരു കോടി രൂപ 24നു നൽകാൻ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. രണ്ടാമത്തെ ഗഡുവായി ഒരു കോടി രൂപ ജൂൺ 10ന‌് നൽകും. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

ഒരു വർഷത്തെ ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട‌് ഈ മാസം ഒന്നു മുതലാണ‌് ഡോക‌്ടർമാർ ഉൾപ്പടെ 500 ൽ അധികം വരുന്ന ജീവനക്കാർ ആശുപത്രിക്കു മുന്നിൽ സമരം ആരംഭിച്ചത‌്. 2018 ആഗസ്തു മുതലാണ‌് ജീവനക്കാർക്ക‌് ശമ്പളം മുടങ്ങിയത‌്.  എറണാകുളം റീജണൽ ജോയന്റ് ലേബർ കമ്മീഷണർ  കെ ശ്രീലാൽ ജീവനക്കാരും മാനേജുമെന്റുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്.  

2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും നിയമാനുസൃതമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു.  2018 ആഗസ‌്ത‌്മുതൽ നെഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നെഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകും.

നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി  ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ 24നും രണ്ടാം ഗഡുവായ ഒരു കോടി രൂപ ജൂൺ 10നും നൽകും.  2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ  ആനുകൂല്യങ്ങളും 2019 ആഗസ‌്ത‌് 20നുള്ളിൽ നൽകും.  നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ആഗസ‌്ത‌് 20നുള്ളിൽ നൽകും.  ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുക. സ്ഥാപനം വിട്ടുപോയതും ആനുകൂലം ലഭിക്കാത്തതുമായ ജീവനക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്.  മാനേജ‌്മെന്റ‌് നൽകിയ ഉറപ്പ‌് പരിഗണിച്ച‌് ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന‌് ആശുപത്രിയിലെ  തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു.  

പിവിഎസ് മെമ്മോറിയൽ ആശുപത്രി മാനേജിങ് ഡയറക്ടർ പി വി മിനി, ഡയറക്ടർ ബോർഡംഗങ്ങളായ പി വി അഭിഷേക്, പി വി നിധീഷ്, അഡ്വ.ലളിത എന്നിവരും  യുഎൻഎ. പ്രതിനിധികളായ എം എം ഹാരിസ്, എസ‌് രാജൻ, ടി ഡി ലീന, ലിസമ്മ ജോസഫ്, എസ് വൈശാഖൻ, ഫെലിൻ കുര്യൻ, എം വി ലൂസി തുടങ്ങിയവരും തൊഴിലാളികളെ പ്രതിനിധികരിച്ചും ചർച്ചയിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2HFNx0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages