കൊച്ചി> തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടർ അധ്യക്ഷയായ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നും അതാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ആനയെ ഒഴിവാക്കാൻ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നൽകിയ ഹർജിയിലാണ‌് കോടതിയുടെ നടപടി.
കേരള നാട്ടാന പരിപാലന നിയമപ്രകാരം തെച്ചിക്കോട്ടു കാവ് രാമചന്ദ്രന് ഹെൽത്ത് സർട്ടിഫിക്കറ്റ് അധികൃതർ നൽകിയിട്ടുണ്ട്. വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മാത്രമല്ല, വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഇൗ ആനയാണ്. എന്നാൽ ഇക്കൊല്ലം ജില്ലാ കളക്ടറും വനംവകുപ്പ് അസി. കൺസർവേറ്ററും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടയുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിയിൽ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2JvpV0S
via IFTTT
No comments:
Post a Comment