കള്ളവോട്ടുചെയ‌്ത് ഗൾഫിലേക്ക്‌ മുങ്ങിയ ലീഗുകാരന്‌ വാറന്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

കള്ളവോട്ടുചെയ‌്ത് ഗൾഫിലേക്ക്‌ മുങ്ങിയ ലീഗുകാരന്‌ വാറന്റ്‌

കാസർകോട‌് > മാടായി പുതിയങ്ങാടിയിൽ കള്ളവോട്ടുചെയ‌്ത മുസ്ലിംലീഗുകാരൻ നാട്ടിൽനിന്ന‌് മുങ്ങിയതായി പൊലീസ‌് റിപ്പോർട്ട‌്. പുതിയങ്ങാടി ജമാ അത്ത‌് ഹയർസെക്കൻഡറി സ‌്കൂളിലെ ബൂത്തിൽ കള്ളവോട്ടുചെയ‌്ത  അബ്ദുൾ സമദ‌് ഗൾഫിലേക്ക‌് കടന്നതായാണ‌് വിവരം.
ഇയാൾക്കെതിരെ  വാറണ്ട‌് പുറപ്പെടുവിക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ വരണാധികാരിക്ക‌് നിർദേശം നൽകി. അബ്ദുൾ സമദ‌് കള്ളവോട്ട‌് ചെയ്യുന്ന ദൃശ്യം പുറത്തുവന്നതോടെ മൊഴിയെടുക്കാൻ നോട്ടീസ‌് നൽകി. 

വോട്ടുചെയ‌്തശേഷം ഇയാൾ വിദേശത്തേക്ക‌് കടന്നതിനാൽ വ്യാഴാഴ‌്ച കാസർകോട‌് കലക്ടറേറ്റിൽ മൊഴിനൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ പഴയങ്ങാടി പൊലീസ‌് പ്രത്യേക ദൂതനെ അയച്ചാണ‌് ഇയാൾ സ്ഥലത്തില്ലെന്ന റിപ്പോർട്ട‌് ശേഖരിച്ചത‌്. അതിനിടെ, കാസർകോട‌് ലോക‌്സഭാ മണ്ഡലത്തിലെ 43 ബൂത്തുകളിലെ പോളിങ് ദൃശ്യങ്ങൾ പരിശോധിക്കാനും വരണാധികാരിക്ക‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ നിർദേശം നൽകി. 
ആറിനകം ദൃശ്യങ്ങൾ പരിശോധിച്ച‌് റിപ്പോർട്ട‌് സമർപ്പിക്കണം.



from Kerala || Deshabhimani ​Online ​News http://bit.ly/2DOXwPG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages