തിരുവനന്തപുരം > പുതിയ അധ്യയനവർഷം സർക്കാർ മേഖലയിൽ എംബിബിഎസ‌്, ബിഡിഎസ‌് ഉൾപ്പെടെ കൂടുതൽ മെഡിക്കൽ സീറ്റുകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക‌്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ 100 എംബിബിഎസ് സീറ്റുകൾക്ക‌് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) സ്ഥിരാംഗീകാരം നൽകി. ഇടുക്കി മെഡിക്കൽ കോളേജിന‌് അംഗീകാരം നേടിയെടുക്കാനുള്ള അവസാനഘട്ട ശ്രമത്തിലുമാണ‌് സർക്കാർ. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജും പരിയാരം മെഡിക്കൽ കോളേജും സംസ്ഥാന സർക്കാർ ഏറ്റെടുത്ത‌് കൂടുതൽ സീറ്റുകൾ ഉറപ്പാക്കിയതിനുപിന്നാലെയാണിത‌്.
മഞ്ചേരിയിൽനിന്ന‌് ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയംതന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നതും നേട്ടമാണ്. ഈ സർക്കാർ അധികാരത്തിലേറിയ ഘട്ടത്തിൽ കോളേജിന്റെ അംഗീകാരം നിലനിർത്താനായി നടത്തിയ വലിയ ഇടപെടലിന്റെ ഫലം കൂടിയാണ് സ്ഥിരാംഗീകാരം.
ഇനിമുതൽ ഓരോ പ്രവേശനഘട്ടത്തിനുമുമ്പും എംസിഐ പരിശോധന ഉണ്ടാകില്ല. അഞ്ച‌് വർഷത്തിലൊരിക്കൽ മാത്രമാണ‌് സൗകര്യം വിലയിരുത്തുക. മഞ്ചേരി ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാതെ 2013 ലാണ് സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയത്. ഈ സർക്കാർ എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മ പരിഹരിച്ച് അംഗീകാരം നിലനിർത്തി.
ഇടുക്കിയിൽ 50 സീറ്റ‌്
മേയിൽതന്നെ അംഗീകാരം നേടി ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ക്ലാസുകൾ തുടങ്ങാനുള്ള നടപടികൾ ഊർജിതമായി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ കോളേജ് സന്ദർശിക്കും. ഇതുവരെ എംസിഐ രണ്ട് പരിശോധന നടത്തി. 50 സീറ്റ‌് നേടുന്നതിന‌് എല്ലാ സൗകര്യവും പൂർത്തിയായി. അക്കാദമിക് ബ്ലോക്കിന് അംഗീകാരം, പാരിസ്ഥിതിക അനുമതി എന്നിവ ഉടൻ നേടും.
ഒന്നാംവർഷ എംബിബിഎസ് കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ സജ്ജീകരിച്ചു. ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ, സർജിക്കൽ ഐസിയുകൾ, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ബ്ലഡ്ബാങ്ക്, ലബോറട്ടറി സംവിധാനം, ആധുനിക മോർച്ചറി എന്നിവയും ഒരുക്കി.
from Kerala || Deshabhimani Online News http://bit.ly/2WmPlRT
via IFTTT
No comments:
Post a Comment