നാഗമ്പടം മേൽപ്പാലം ഒറ്റദിവസം കൊണ്ട‌് മുറിച്ചുമാറ്റും, നാളെ മുതൽ ട്രെയിൻ നിയന്ത്രണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

നാഗമ്പടം മേൽപ്പാലം ഒറ്റദിവസം കൊണ്ട‌് മുറിച്ചുമാറ്റും, നാളെ മുതൽ ട്രെയിൻ നിയന്ത്രണം

കോട്ടയം
ഒറ്റദിവസം കൊണ്ട‌് നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചു മാറ്റും. 25 ന‌് മുറിച്ചു മാറ്റാനാണ‌് തീരുമാനം. പാലം നീക്കുന്നതിനായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ 24 മണിക്കൂറാണ‌് നിയന്ത്രണം ഏർപ്പെടുത്തുക. എന്നാൽ, നിയന്ത്രിത സ‌്ഫോടനത്തിന‌് ഏർപ്പെടുത്തിയ പോലെ എംസി റോഡിൽ ഗതാഗത നിയന്ത്രണമില്ല. പാളത്തിന‌് മുകളിലെ കോൺക്രീറ്റ‌് മുറിച്ചു മാറ്റുന്ന നടപടിയിൽ  എംസി റോഡിനെ ബാധിക്കുന്ന ഒന്നും വരാത്തതിനാലാണ‌് റോഡ‌് ഗതാഗത നിയന്ത്രണത്തിന്റെ ആവശ്യമില്ലാത്തതെന്ന‌് റെയിൽവേ അധികൃതർ പറയുന്നു.  

24ന‌് അർധരാത്രിക്ക‌് ശേഷം പാലം മുറിക്കാനുള്ള നടപടി ആരംഭിക്കും. 25ന‌് പകൽ മുഴുവനും രാത്രി 12 വരെയും ഉപയോഗിച്ച‌് പാലം നീക്കാനുള്ള പദ്ധതിയാണ‌് റെയിൽവേ അധികൃതർ ആസൂത്രണം ചെയ‌്തിരിക്കുന്നത‌്. 24ന‌് അർധരാത്രി മുതൽ (12.40)  25 ന‌് അർധരാത്രി (12.40) വരെയാണ‌് ട്രെയിൻ ഗതാഗത നിയന്ത്രണം.  കട്ടർ ഉപയോഗിച്ച‌് കോൺക്രീറ്റ‌് മുറിച്ച് കഷണങ്ങളാക്കിയശേഷം കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് പാലം നീക്കാനാണ‌് തീരുമാനം. സ‌്റ്റീൽ ഗ്രിപ്പ‌് ഉപയോഗിച്ച‌്  താങ്ങ‌്(സ‌്റ്റേജ‌് ഇടുക) നിർമിച്ച ശേഷമാവും കോൺക്രീറ്റ‌് മുറിക്കുക. പാലത്തിന്റെ ആർച്ചുകൾ ആവും ആദ്യം മുറിച്ചുമാറ്റുക. പാലത്തിന്റെ ഭാരം താങ്ങുന്നത‌് ഈ ആർച്ചുകളാണ‌്.  

 
നിയന്ത്രിത സ‌്ഫോടനത്തിലൂടെ പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടത‌് കഴിഞ്ഞ 27 ന‌ായിരുന്നു. രണ്ടുവട്ടം സ‌്ഫോടനം നടത്തിയിട്ടും പാലം തകർക്കാനായില്ല.

നാളെ മുതൽ ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം
നാഗമ്പടം റെയിൽവേ മേൽപ്പാലം  പൊളിക്കുന്നതിന്റെ ഭാഗമായി വെള്ളി മുതൽ ഞായർ വരെ സംസ്ഥാനത്ത‌്  ട്രെയിൻ സർവീസിൽ നിയന്ത്രണം. ശനിയാഴ്ച  ഏറനാട്, വഞ്ചിനാട്, പരശുറാം, വേണാട്, പാലരുവി ട്രെയിൻ സർവ്വീസുകൾ ഇരുഭാഗത്തേക്കും  ഓടില്ല. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എല്ലാ മെമു, പാസഞ്ചർ സർവീസുകളും റദ്ദാക്കി. കൂടാതെ രാജ്യറാണി ഷൊർണൂരിലും ആലപ്പുഴ,- കണ്ണൂർ, ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് എന്നിവ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും ഈ സ്റ്റേഷനുകളിൽ നിന്നായിരിക്കും.  കോട്ടയം വഴി സർവീസ് നടത്തുന്ന ഗുവാഹതി - കൊച്ചുവേളി, കേരളഎക്സ്പ്രസ്, മുംബായ് ജയന്തി, ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്, ബാനസവാഡി - കൊച്ചുവേളി ഹംസഫർ, ശബരി, ചെന്നൈ മെയിൽ, മലബാർ, മംഗലാപുരം - കൊച്ചുവേളി എക്സ് പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീൻ, ചെന്നൈ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ശ്രീഗംഗാനഗർ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. 24നും 26നും കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള മെമു, പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2HwYfaq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages