എസ‌്എഫ‌്ഐയുടെ മാനുഷിക മുഖത്തെ അംഗീകരിക്കുന്നു, സഹായിക്കുന്നതിൽ നന്ദിയുണ്ട‌് ; കെഎസ‌്‌യു നേതാവിന്റെ വാക്കുകൾ വൈറലാകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

എസ‌്എഫ‌്ഐയുടെ മാനുഷിക മുഖത്തെ അംഗീകരിക്കുന്നു, സഹായിക്കുന്നതിൽ നന്ദിയുണ്ട‌് ; കെഎസ‌്‌യു നേതാവിന്റെ വാക്കുകൾ വൈറലാകുന്നു



‘എസ‌്എഫ‌്ഐയുടെ മാനുഷിക മുഖത്തെ അംഗീകരിക്കുന്നു, വൃക്കദാനം ചെയ്യാമെന്ന‌് ആദ്യം സമ്മതിച്ചതും ഒരു മുൻ എസ‌്എഫ‌്ഐക്കാരനാണ‌്. ഇതിൽ രാഷ്ട്രീയമില്ല, അവരും സഹായിക്കുന്നതിൽ നന്ദിയുണ്ട‌് ’– ഇരു വൃക്കകളും തകരാറിലായ കെഎസ‌്‌യു നേതാവിന്റെ ഈ വാക്കുകളും എസ‌്എഫ‌്ഐയുടെ സമൂഹ മാധ്യമ കുറിപ്പുപോലെ വൈറലായി.

ജവഹർ ബാലജനവേദി കായംകുളം ഈസ‌്റ്റ‌് മണ്ഡലം ചെയർമാനായ മഠത്തിൽ പടീറ്റതിൽ മുഹമ്മദ‌് റാഫി (റാഫി പെരിങ്ങാല–-22) ക്ക‌് സഹായമഭ്യർഥിച്ച‌് എസ‌്എഫ‌്ഐ കരുനാഗപ്പള്ളി ഏരിയാകമ്മിറ്റിയുടെ ഫെയ‌്സ‌്ബുക്ക‌് പേജിലായിരുന്നു ആദ്യം സഹായമഭ്യർഥന. ഇത‌് പിന്നീട‌് എസ‌്എഫ‌്ഐ കൊല്ലം, ഇടുക്കി ജില്ലാ കമ്മിറ്റികളുടെ പേജുകളിലും നിരവധി എസ‌്എഫ‌്ഐ പ്രവർത്തകരും ഏറ്റെടുക്കുകയായിരുന്നു.

‘നമ്മുടെ സഹോദരനാണ‌്, കഴിഞ്ഞ ഒരുവർഷമായി കിഡ‌്നി സംബന്ധമായ രോഗത്തിന‌് ബുദ്ധിമുട്ട‌് അനുഭവിക്കുകയാണ‌്’

എന്ന പോസ‌്റ്റിനൊപ്പം റാഫിയുടെ ചിത്രവും സഹായം നൽകാനുള്ള ബാങ്ക‌് അക്കൗണ്ട‌് വിവരങ്ങളും ചേർത്തായിരുന്നു അഭ്യർഥന. പോസ‌്റ്റ‌് ശ്രദ്ധയിൽപ്പെട്ട   പഴയകാല എസ‌്എഫ‌്ഐ പ്രവർത്തകരും ഫെയ‌്സ‌്ബുക്കിലും വാട‌്സ‌്ആപ്പിലുമടക്കം ഷെയർ ചെയ്യുന്നുണ്ട‌്. ‘എസ‌്എഫ‌്ഐയുടെ ഇടപെടൽ അറിഞ്ഞ‌് ചില കെഎസ‌്‌യു പ്രവർത്തകർക്ക‌് തെറ്റിദ്ധാരണയുണ്ടായിരുന്നു. അവരെയും  പറഞ്ഞ‌് തിരുത്തി’–-റാഫി പറഞ്ഞു.

കായംകുളം എംഎസ‌്എം കോളേജ‌് മുൻ ചെയർമാൻ ഇ ഷാനവാസ‌് ഖാനാണ‌്  വൃക്കദാനത്തിന‌് ആദ്യം സന്നദ്ധത അറിയിച്ചത‌്. കരുനാഗപ്പള്ളി വവ്വാക്കാവ‌് സ്വദേശിയാണ‌് ഇദ്ദേഹം. റാഫിയുടെ അടുത്ത‌് ചെന്നപ്പോഴാണ‌് ദുരിതം നേരിട്ടറിഞ്ഞത‌്, ഉമ്മ വീട്ടുജോലിക്കുപോകുന്നതാണ‌് കുടുംബത്തിന‌് ആകെയുള്ള വരുമാനം. അയാൾക്ക‌് സ്വന്തമായി വീടുപോലുമില്ല, എനിക്ക‌് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒരു വീടെങ്കിലുമുണ്ട‌്– -ഷാനവാസ‌് പറഞ്ഞു. ഷാനവാസിന്റെ ഫെയ‌്സ‌്ബുക്ക‌് പേജിലും  സഹായമഭ്യർഥിച്ചുള്ള പോസ‌്റ്റുണ്ട‌്.

രാഷ‌്ട്രീയ ചിന്തകൾക്കപ്പുറം മാനവികതയിലൂന്നിയ എസ‌്എഫ‌്ഐയുടെ ഉദ്യമത്തെ കെഎസ‌്‌യു, യൂത്ത‌്കോൺഗ്രസ‌് നേതാക്കളും സമൂഹമാധ്യമങ്ങളിൽ അഭിനന്ദിച്ചിട്ടുണ്ട‌്. സ‌്കൂൾ, കോളേജ‌് വിദ്യാർഥികൾ മുഖേന റാഫിയുടെ ചികിത്സക്ക‌് പണം സ്വരൂപിക്കുമെന്ന‌് എസ‌്എഫ‌്ഐ കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്റ‌് അമൽ സുരേഷ‌് പറഞ്ഞു.

സഹായങ്ങൾ ഫെഡറൽബാങ്ക‌് കായംകുളം ബ്രാഞ്ചിലെ 10540100300824 അക്കൗണ്ട‌് നമ്പറിലേക്കാണ‌് അയക്കേണ്ടത‌്‌.   ഐഎഫ‌്എസ‌്സി കോഡ‌് എഫ‌്ഡിആർഎൽ0001054.



from Kerala || Deshabhimani ​Online ​News http://bit.ly/2YJlKTr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages