ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; കിടപ്പാടം ജപ്തി ചെയ്യരുതെന്നത‌് സര്‍ക്കാർ നയം; വിശദീകരണം തേടും: തോമസ് ഐസക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; കിടപ്പാടം ജപ്തി ചെയ്യരുതെന്നത‌് സര്‍ക്കാർ നയം; വിശദീകരണം തേടും: തോമസ് ഐസക്ക്

തിരുവനന്തപുരം> നെയ്യാറ്റിൻകര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംഭവം അത്യന്തം ഖേദകരമാണെന്നും കിടപ്പാടം ജപ്തി ചെയ്യരുതെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എംഎല്‍എ ഇടപെട്ടിട്ടു പോലും സാവകാശം നല്‍കാത്ത ബാങ്കിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഗൃഹനാഥനു നഷ്ടപരിഹാരം നല്‍കാൻ ബാങ്ക് തയാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. സംഭവത്തിൽ മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) പൊള്ളലേറ്റതിനെതുടർന്ന‌് മരിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2JluJqi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages