ബേപ്പൂർ> കടലിൽ മീൻപിടിക്കുന്നതിനിടെ രണ്ടു ബോട്ടുകളിലെ വലകൾ പരസ്പരം കൂട്ടി പിണഞ്ഞുണ്ടായ അപകടത്തിൽ ഒരു ബോട്ടിലെ രണ്ടു തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ബോട്ടിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പം ലക്ഷങ്ങൾ വിലമതിക്കുന്ന വലയും അനുബന്ധ മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. കോഴിക്കോട് പയ്യാനക്കൽ സീനത്ത് മൻസിൽ കെ ടി അബ്ദുൽ മനാഫ് (40), കോഴിക്കോട് നടക്കാവ് തോപ്പയിൽ ടി മൻസൂർ (41) എന്നിവരെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ബേപ്പൂരിന് പടിഞ്ഞാറ് ഏകദേശം 18 നോട്ടിക്കൽ മൈൽ അകലെ കടലിൽ മീൻ പിടിത്തത്തിലേർപ്പെടുകയായിരുന്ന ചാലിയം സ്വദേശി പരീച്ചിന്റെ പുരക്കൽ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള "ഫിഷർമെൻ' എന്ന ബോട്ടും, ബേപ്പൂർ മുക്കിൽ കദീജ യുടെ "ജിസ്ബി' എന്ന ബോട്ടും കടലിൽ വലയിട്ട് വേഗത്തിൽ കുതിയ്ക്കവേ ഇരു ബോട്ടുകളുടെയും വലകൾ തമ്മിൽ കുരുങ്ങി ജിസ് ബി ബോട്ടിലെ വലയും കയറും മറ്റും കുരുക്കുന്ന വീഞ്ച് വേറിട്ട് ഇതേ ബോട്ടിലെ തെഴിലാളികളുടെ ശരീരത്തിൽ പതിയ്ക്കുകയായിരുന്നു.
പരിക്കേറ്റു അബോധാവസ്ഥയിലായ ഇരുവരേയും ചൊവ്വാഴ്ച പകൽ മുന്നോടെ ബേപ്പൂർ പുളിമൂട്ടിന് സമീപം ബോട്ടിൽ തന്നെയെന്നിച്ച് ,തോണിയിൽ മറീന ജെട്ടിയിൽ കൊണ്ടുവരികയായിരുന്നു. മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പ് അധികൃതരും മത്സ്യത്തൊഴിലാളികളും സംഘടനാ നേതാക്കളുമുൾപ്പെടെ നൂറുകണക്കിന് പേർ ജെട്ടിയിൽ എത്തിയിരുന്നു. മൂന്ന് ആംബുലൻസുകളും ഒരുക്കി നിർത്തി. ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇവിടെ ഡോക്ടർ ആംബുലൻസിലെത്തി പ്രഥമ ശിശ്രൂഷ നൽകി, രണ്ടു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബോട്ടിലെ നഷ്ടപ്പെട്ട വലകൾക്കും ഉപകരണങ്ങൾക്കും വേണ്ടി മറ്റു ബോട്ടുകൾ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട‌്. ഇതു തിരിച്ചു കിട്ടിയില്ലെങ്കിൽ, ബോട്ടു തകർന്നതിന് പുറമെ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവുമാകും.
from Kerala || Deshabhimani Online News http://bit.ly/2JDShWN
via IFTTT
No comments:
Post a Comment