സ്വന്തം ലേഖകൻ
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സർക്കാർ–-സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ഏകോപനം. പകർച്ചവ്യാധി വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ് വർക്കിങ‌് സംവിധാനം രൂപീകരിച്ചു. മന്ത്രി കെ കെ ശൈലജ വിളിച്ച ഉന്നതതല യോഗത്തിലാണ‌് തീരുമാനം.
നിപാ പോലെയുള്ള പകർച്ചവ്യാധികൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ കൂടിയായിരുന്നു ഏകോപനയോഗം വിളിച്ചത്. ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയിൽ രോഗികൾ എത്തിയാൽ അറിയിക്കണം.
പകർച്ചവ്യാധി മുന്നിൽക്കണ്ട് ആശുപത്രികളിൽ പ്രത്യേക വാർഡ് നേരത്തെ തന്നെ സജ്ജീകരിക്കണം. ആശുപത്രികളിൽ രോഗിയെ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.സർക്കാർ, സ്വകാര്യ ആശുപത്രികളിലെ പകർച്ചവ്യാധി പ്രതിരോധമാർഗങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലേയും സൂപ്രണ്ടുമാരും മറ്റ് വിദഗ്ധ ഡോക്ടർമാരും, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംല ബീവി, ജോ. ഡയറക്ടർ ഡോ. ശ്രീകുമാരി, സ്‌പെഷ്യൽ ഓഫീസർ ഡോ. അജയകുമാർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2V62b5D
via IFTTT
No comments:
Post a Comment