ശാന്തിവനം; മുൻ മന്ത്രിയായ മുസ്ലിംലീഗ് നേതാവ് എസ്‌ഡിപിഐ സമരപ്പന്തലിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ശാന്തിവനം; മുൻ മന്ത്രിയായ മുസ്ലിംലീഗ് നേതാവ് എസ്‌ഡിപിഐ സമരപ്പന്തലിൽ

പറവൂർ > മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി കഴിഞ്ഞദിവസം രഹസ്യമായി ശാന്തിവനത്തിലെത്തി എസ്ഡിപിഐ നേതാക്കൾക്കൊപ്പം സമരവേദി പങ്കിട്ടത് വിവാദമാകുന്നു. നേതാവെത്തിയത് പറവൂരിലെ ലീഗ് നേതാക്കളെപ്പോലും അറിയിക്കാതെയാണ് എന്നാണ് വിവരം.
ഇത് രണ്ടാം തവണയാണ് കുട്ടി അഹമ്മദ് കുട്ടി ശാന്തിവനത്തിലെത്തുന്നത്.

ശാന്തിവനത്തിലെ സമരത്തിന് അനുകൂലമായോ പ്രതികൂലമായോ മുസ്ലിംലീഗ് പ്രദേശിക നേതൃത്വം ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, വൈപ്പിൻകരയിലെ ആയിരക്കണക്കിന് ജനങ്ങളുടെ അനേക വർഷത്തെ കാത്തിരിപ്പെന്ന നിലയിൽ വൈദ്യുതി‌ലൈൻ വലിക്കുന്നതിന് തടസ്സമുണ്ടാകരുതെന്ന നിലപാടാണ് പാർടിക്കെന്ന് പറയുന്നു. ഇതിനിടയിൽ സംസ്ഥാന നേതാവ് വന്ന് എസ്ഡിപിഐ ലോക‌്‌സഭാ സ്ഥാനാർഥിക്കും നിയോജകമണ്ഡലം പ്രസിഡന്റിനുമൊപ്പമിരുന്ന് പ്രതിഷേധിച്ചത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2LCCeen
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages