മന്ത്രിയുടെ ഓഫീസിൽ വിളിച്ചു; ഉടൻ ‘ഹൃദ്യ’ത്തിന്റെ തണലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

മന്ത്രിയുടെ ഓഫീസിൽ വിളിച്ചു; ഉടൻ ‘ഹൃദ്യ’ത്തിന്റെ തണലെത്തി

കോഴിക്കോട‌്
കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജിൽ എട്ട‌ുദിവസം പ്രായമായ കുഞ്ഞു ജീവൻ ശ്വാസത്തിനായി പിടയുകയായിരുന്നു. കൃത്രിമമായി ഓക‌്സിജൻ കൊടുത്ത‌്  ജീവൻ നിലനിർത്തുന്ന അവസ്ഥ. ഗുരുതരമായ ഹൃദ്രോഗമാണ‌്.  അടിയന്തരമായി  പരിഹരിക്കണം.. പിഞ്ചുകുഞ്ഞിന്റെ പിടച്ചിൽ  കണ്ട‌് നെഞ്ചുരുകുന്ന  ഉമ്മ തസ‌്കിയയ‌്ക്കും ബാപ്പ റഫീഖിനും എന്തുചെയ്യണമെന്നറിയില്ല. അവർ വെള്ളിയാഴ‌്ച വൈകിട്ട‌് മന്ത്രി കെ കെ ശൈലജയുടെ ഓഫീസിലേക്ക‌് സഹായം തേടി.  ഇവർക്ക‌് ആശ്വാസമായി  സർക്കാർ എത്തി. തിരുവല്ലയിലെ   ബിലീവേഴ‌്സ‌്  മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  ആംബുലൻസടക്കം വിദഗ‌്ധ ചികിത്സയ‌്ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി  ഒരു മണിക്കൂറിനുള്ളിൽ മറുപടി എത്തി.   ശനിയാഴ‌്ച പുലർച്ചെ അഞ്ചിന‌് കോഴിക്കോടുനിന്ന‌് പുറപ്പെട്ട  ആംബുലൻസിൽ തിരുവല്ലയിൽ എത്തിച്ച കുട്ടിയുടെ ചികിത്സ പുരോഗമിക്കുകയാണ‌്.

എടവണ്ണപ്പാറയിലെ വെട്ടുപ്പാറയിലെ റഫീഖിന്റെ രണ്ടാമത്തെ മകനാ‌ണ‌് ടോട്ടൽ അനോമുലസ‌് പൾമണറി വീനസ‌് കണക‌്ഷൻ എന്ന  ഗുരുതരരോഗം ബാധിച്ചത‌്. ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ‌് ഈ കുഞ്ഞിന‌്  സ്വകാര്യ ആശുപത്രിയിൽ സർക്കാർ സൗജന്യമായി വിദഗ‌്ധ ചികിത്സ ഒരുക്കിയത‌്.  ആദ്യ ഘട്ടത്തിൽ കോഴിക്കോട‌്  മെഡിക്കൽ കോളേജിൽ ശസ‌്ത്രക്രിയ ചെയ്യാനായിരുന്നു തീരുമാനം.  തുടർ പരിശോധനയിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലെ ചികിത്സ വേണമെന്ന‌് വ്യക്തമായതോടെ  ഹൃദ്യത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളിൽ യോജിക്കുന്ന രക്തം ഇല്ലെന്നതിനാൽ നാല‌ുദിവസംകൂടി കഴിഞ്ഞേ ശസ‌്ത്രക്രിയ നടത്താനാകൂ എന്നാണ‌് വെള്ളിയാഴ‌്ച വിവരം ലഭിച്ചത‌്. ഇതിനിടയിൽ കുട്ടിയുടെ ഉമ്മയുടെ ബാപ്പയ്‌ക്ക‌് ആശുപത്രിയിലേക്ക‌് വരുമ്പോൾ കാർ തട്ടി പരിക്കേറ്റ‌് ചികിത്സയിലായി.

പ്രതിസന്ധികൾക്കിടയിൽ അടിയന്തര സഹായത്തിനായി ബന്ധുക്കൾ വൈകിട്ട‌് 5.30ഓടെ മന്ത്രി കെ കെ ശൈലജയുടെ ഓഫീസിലേക്ക‌് ബന്ധപ്പെട്ടു. കുറച്ച‌ുസമയത്തിനകം പിഎ തിരിച്ചുവിളിച്ച‌് എല്ലാ വിവരങ്ങളും ശേഖരിച്ചു. തിരുവല്ല ആശുപത്രിയിൽ ചികിത്സയ‌്ക്കുള്ള സംവിധാനമൊരുക്കി. പുലർച്ചെ തിരുവല്ലയിലേക്ക‌് പോകാനുള്ള ആംബുലൻസ‌് എത്തുമെന്ന‌് അധികൃതർ രാത്രി  7.30 ഓടെ കോഴിക്കോട‌് മെഡി. കോളേജിലെ  ഡോക്ടറെയും കുഞ്ഞിന്റെ ബന്ധുവിനെയും അറിയിച്ചു.  ശനിയാഴ‌്ച പകൽ 10.30 ഓടെ തിരുവല്ല ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ എല്ലാ  പരിശോധനകളും പൂർത്തിയാക്കി. തിങ്കളാഴ‌്ച ശസ‌്ത്രക്രിയ നടത്തുമെന്നാണ‌് ആശുപത്രി അധികൃതർ അറിയിച്ചത‌്. അസുഖത്തിന്റെ ഗൗരവം അറിയിച്ചതോടെ ഒട്ടും സമയം കളയാതെ കുഞ്ഞിനെ രക്ഷിക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രതയോട‌് ഏറെ നന്ദിയുണ്ടെന്ന‌് കുഞ്ഞിന്റെ ഉമ്മയുടെ സഹോദരൻ സുഹൈൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VZk0ry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages