25 വര്‍ഷത്തിനുശേഷം 2 മലയാളികള്‍ക്ക് ഐപിഇഎസ്എസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

25 വര്‍ഷത്തിനുശേഷം 2 മലയാളികള്‍ക്ക് ഐപിഇഎസ്എസ്

കൊച്ചി
വ്യവസായമേഖലയിലെ ഐഎഎസ് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ പെട്രോളിയം ആൻഡ‌് എക്സ്പ്ലോസീവ് സേഫ്ടി സർവീസിന് (ഐപിഇഎസ്എസ്) 25 വർഷത്തിനുശേഷം രണ്ടു മലയാളികൾ അർഹരായി. ഫാക്ട് കൊച്ചിൻ ഡിവിഷനിലെ കെമിക്കൽ എൻജിനിയർമാരായ ടി അനിൽകുമാറും പി എ  ര‍ഞ്ജിത്തുമാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. അനിൽകുമാർ സൾഫ്യൂരിക് ആസിഡ് പ്ലാന്റിൽ അസിസ്റ്റന്റ‌് മാനേജരും (പ്രൊഡക‌്ഷൻസ്) രഞ്ജിത് ടെക്നിക്കൽ സർവീസ് അസിസ്റ്റന്റ‌് മാനേജരുമാണ്.

രാജ്യത്തെ ബിടെക് ബിരുദമുള്ള കെമിക്കൽ എൻജിനിയർമാർക്കുമാത്രമായുള്ള തസ്തികയാണ് ഐപിഇഎസ്എസ്. ഏറ്റവും ഒടുവിൽ കേരളത്തിൽനിന്ന് ഈ തസ്തികയ്ക്ക് അർഹനായത് നിലവിൽ എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളറായ ഡോ. ആർ വേണു​ഗോപാലാണ്.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുകീഴിൽ വ്യവസായവും ആഭ്യന്തരവാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പെട്രോളിയം ആൻഡ‌് സേഫ്ടി ഓർ​ഗനൈസേഷനി (പെസോ)ലാണ് ഐപിഇഎസ്എസുകാർ സേവനം അനുഷ്ഠിക്കുക.  

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ 2018ൽ നടത്തിയ പരീക്ഷയിൽ അനിൽകുമാർ നാലാംറാങ്കും ര‍ഞ്ജിത് ഒമ്പതാംറാങ്കുമാണ് കരസ്ഥമാക്കിയത്. ഐപിഇഎസ്എസിനെ ഐഎഎസ് പോലെ കേഡർ തസ്തികയാക്കണമെന്ന് അഞ്ചാം ശമ്പള കമീഷൻ ശുപാർശ ചെയ്തിരുന്നെങ്കിലും കഴിഞ്ഞവർഷമാണ് കേഡർ പദവി പ്രാബല്യത്തിലായത‌്. കേരളത്തിൽ കൊച്ചിയിലെ കാക്കനാട്ടുമാത്രമാണ് ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന് ഓഫീസുള്ളത്.



from Kerala || Deshabhimani ​Online ​News http://bit.ly/2LC23LO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages