കോട്ടയം> നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുമാറ്റുന്ന നടപടി തുടങ്ങി. വെള്ളിയാഴ‌്ച വൈകിട്ട‌് ആരംഭിച്ച പ്രാരംഭ നടപടി പൂർത്തിയായതോടെ രാത്രി 12.40 ന‌് ട്രെയിൻ ഗതാഗതം നിയന്ത്രിച്ച ശേഷമാണ‌് പ്രധാന പ്രവൃത്തികളിലേക്ക‌് കടന്നത‌്. ശനിയാഴ‌്ച പുലർച്ചെ പാലത്തിന്റെ ആർച്ചുകൾ പൂർണമായും മുറിച്ചു നീക്കുന്ന നടപടിയെത്തുടർന്നാവും സ്ലാബുകൾ മുറിച്ചു മാറ്റുക. വെള്ളിയാഴ‌്ച അർധരാത്രി മുതൽ ശനിയാഴ‌്ച അർധരാത്രി വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എംസി റോഡിൽ ഗതാഗത നിയന്ത്രണമില്ല.
വെള്ളിയാഴ‌്ച രാത്രി 12.40 ന‌് ട്രെയിൻ ഗതാഗതം തടഞ്ഞശേഷം ട്രാക്കിന‌് സുരക്ഷ ഒരുക്കി. വൈദ്യുത ലൈനും അഴിച്ചുമാറ്റി. ഈ സമയം തന്നെ പാലത്തിനടിയിൽ സ‌്റ്റീൽ ഗ്രിപ്പ‌് ഉപയോഗിച്ച‌് താങ്ങും നിർമിച്ചു. നേരത്തെ കെട്ടിയ കോൺക്രീറ്റ‌് തറയിലാണ‌് താങ്ങ‌് തീർത്തത‌്. തുടർന്ന‌് പാലത്തിന്റെ ആർച്ചുകൾ മുറിച്ചുമാറ്റാൻ തുടങ്ങി. മുറിച്ചു നീക്കിയ ആർച്ചിന്റെ ഭാഗങ്ങൾ കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ‌് മാറ്റുന്നത‌്.
ശനിയാഴ‌്ച അതിരാവിലെ ആർച്ച‌് മുറിച്ചു മാറ്റൽ പൂർത്തിയാവും. കട്ടർ ഉപയോഗിച്ചാണ‌് കോൺക്രീറ്റ‌് മുറിക്കുന്നത‌്. തുടർന്ന‌് സ്ലാബുകൾ മുറിച്ച‌് നീക്കും. സ്ലാബുകൾ നീക്കുന്നതടക്കമുള്ള നടപടി ശനിയാഴ‌്ച രാത്രി ഒമ്പതിന‌് മുമ്പ‌് പൂർത്തിയാക്കാനാണ‌് റെയിൽവേ അധികൃതരുടെ ആലോചന. നിയന്ത്രിത സ‌്ഫോടനത്തിലൂടെ പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടത‌് കഴിഞ്ഞ 27 നായിരുന്നു. രണ്ടുവട്ടം സ‌്ഫോടനം നടത്തിയിട്ടും പാലം തകർക്കാനായില്ല. പാളം ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ‌് പഴയ മേൽപ്പാലം പൊളിച്ചുമാറ്റുന്നത‌്.
ശനിയാഴ‌്ചത്തെ 31 മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട‌്. ഏറനാട്, വഞ്ചിനാട്, പരശുറാം, വേണാട്, പാലരുവി ട്രെയിൻ സർവ്വീസുകൾ ഇരുഭാഗത്തേക്കും ഓടില്ല. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എല്ലാ മെമു, പാസഞ്ചർ സർവീസുകളും റദ്ദാക്കി. കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി ഷൊർണൂരിലും, ആലപ്പുഴ–- കണ്ണൂർ, ഗുരുവായൂർ–- - പുനലൂർ എക്സ്പ്രസ് എന്നിവ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും ഈ സ്റ്റേഷനുകളിൽ നിന്നായിരിക്കും.
തിരുവനന്തപുരം ഹസ്രത‌് നിസാമുദ്ദീൻ, തിരുവനന്തപുരം ഹൈദരാബാദ‌് എക‌്സ‌്പ്രസ‌്, കന്യാകുമാരി–-മുംബൈ സിഎസ‌്എംടി, കേരള എക‌്സ‌്പ്രസ‌്, കന്യാകുമാരി കെഎസ‌്ആർ ബംഗളുരു, തിരു.–-എംജിആർ ചെന്നൈ സെൻട്രൽ, കൊച്ചുവേളി - ശ്രീഗംഗാനഗർ, തിരു. –-ചെന്നൈ സെൻട്രൽ സൂപ്പർഫാസ‌്റ്റ‌്, മലബാർ എക‌്സ‌്പ്രസ‌്, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം–-വേളാങ്കണ്ണി സ‌്പെഷ്യൽ, കൊച്ചുവേളി –-ബാനസ‌്വാടി ഹംസഫർ
എന്നീ ട്രെയിനുകളാണ‌് ആലപ്പുഴ വഴി തിരിച്ചുവിടുന്നത‌്.
എന്നീ ട്രെയിനുകളാണ‌് ആലപ്പുഴ വഴി തിരിച്ചുവിടുന്നത‌്.
എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ‌് നടത്തുന്ന ആറ‌് പാസഞ്ചർ, മെമു ട്രെയിനുകൾ ഞായറാഴ‌്ച റദ്ദാക്കിയിട്ടുണ്ട‌്.
കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണമുള്ളതിനാൽ കെഎസ‌്ആർടിസി ക്രൂടുതൽ സർവീസുകൾ നടത്തും.
കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണമുള്ളതിനാൽ കെഎസ‌്ആർടിസി ക്രൂടുതൽ സർവീസുകൾ നടത്തും.
from Kerala || Deshabhimani Online News http://bit.ly/2VRsVHo
via IFTTT
No comments:
Post a Comment